ട്രംപുമായി ഉടക്കി; യുഎസ് ദേശീയ ഇന്റലിജന്‍സ് മേധാവി ഡാന്‍  കോട്‌സ്  സ്ഥാനമൊഴിയുന്നു


JULY 29, 2019, 4:18 PM IST

വാഷിങ്ടണ്‍: അമേരിക്കയുടെ ദേശീയ ഇന്റലിജന്‍സ് മേധാവി ഡാന്‍ കോട്‌സ് സ്ഥാനമൊഴിയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.  ദേശീയ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പുതിയ മേധാവിയായി ജോണ്‍ റാറ്റ്ക്ലിഫിനെ നിയമിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ആഗസ്റ്റ് പകുതിയോടെ കോട്‌സ് സ്ഥാനമൊഴിയുമെന്നാണ് സൂചന. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതതകളാണ് കോട്‌സ് സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതിനു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധങ്ങളില്‍ ട്രംപും കോട്‌സും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ട്രംപുമായുള്ള ഭിന്നതയെ തുടര്‍ന്ന് വൈറ്റ് ഹൗസ് വിടുന്ന അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുകയാണ്. അതില്‍ ഏറ്റവും ഒടുവിലേത്തതാണ് ഡാന്‍ കോട്‌സ്.

Other News