കാലിഫോര്‍ണിയ വെടിവെപ്പ്​: പ്രതിയുടെ മരണം ആത്മഹത്യ 


AUGUST 4, 2019, 12:23 AM IST

ലോസാഞ്ചലസ്:അമേരിക്കയിൽ  അടുത്തിടെ കുട്ടികളുൾപ്പെടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ  കൂട്ടവെടിവെപ്പിലെ പ്രതി സാന്റിനോ വില്യം (19) ആത്​മഹത്യ ചെയ്​തു. ആക്രമണത്തിനിടെ സാന്റിനോയെ വെടിവെച്ചു കൊലപ്പെടുത്തിയെന്നായിരുന്നു നേരത്തേ പൊലീസി​ന്റെ വാദം. 

കഴിഞ്ഞ ഞായറാഴ്​ച കാലി​ഫോര്‍ണിയയിലെ ഗില്‍റോയി നഗരത്തിലെ ആഘോഷ പരിപാടിക്കിടെയാണ്​ കൂട്ടവെടിവെപ്പ്​ നടന്നത്​.ആക്രമണത്തില്‍ 25 വയസുകാരനും രണ്ടു​ കുട്ടികളും കൊല്ലപ്പെട്ടു.12 പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. 

അക്രമിയെ ഉടന്‍ വെടിവെച്ചു കൊലപ്പെടുത്തിയതിനാലാണ്​ കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്ന്​ പൊലീസ്​ അന്ന്​ അവകാശപ്പെട്ടിരുന്നു.സാന്റിനോ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പിന്നീടിപ്പോൾ അധികൃതർ തെളിവുസഹിതം വ്യക്തമാക്കുന്നത്.

ഈ വര്‍ഷം ഇതുവരെ 248 കൂട്ടവെടിവെപ്പുകൾക്കാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്.

Other News