ടിബറ്റിനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുക: ചൈനയ്ക്ക് സമ്മര്‍ദ്ദം കൂട്ടി യുഎസ് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചു


MAY 30, 2020, 8:40 AM IST

വാഷിംഗ്ടണ്‍ : യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍, ടിബറ്റിനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അധികാരപ്പെടുത്താനുള്ള ബില്‍ റിപ്പബ്ലിക്കന്‍ നിയമസഭാംഗമായ സ്‌കോട്ട് പെറി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.

പെന്‍സില്‍വാനിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം പെറി ഹോങ്കോങ്ങിനായി സമാനമായ മറ്റൊരു ബില്ലും അവതരിപ്പിച്ചു, ഈ രണ്ട് ബില്ലുകളും വിദേശകാര്യ ഹൗസ് കമ്മിറ്റി കമ്മിറ്റിക്ക് അയച്ചിട്ടുണ്ട്.

അതേ സമയം കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ച് ചൈനയും യുഎസും കൊമ്പുകോര്‍ത്തു. ഇതുവരെ 351,866 പേരുടെ ജീവന്‍ അപഹരിച്ച മാരകമായ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് വാഷിംഗ്ടണ്‍ ആവശ്യപ്പെട്ടു.

ഹോങ്കോങ്ങിന്റെ പ്രത്യേക പദവി റദ്ദാക്കാന്‍ വാഷിംഗ്ടണ്‍ തീരുമാനിച്ചതിന് ശേഷമാണ് ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമായത്. യുഎസിന്റെ നടപടിയെ കാടത്തം എന്നാണ് ചൈന വിശേഷിപ്പിച്ചത്.

ചൈന ഉടന്‍ തന്നെ പഞ്ചന്‍ ലാമ എവിടെയാണെന്ന് പരസ്യമാക്കണമെന്നും മതസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രതിബദ്ധതകള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും  ഈ മാസം ആദ്യം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടിരുന്നു.

ടിബറ്റന്‍ ബുദ്ധമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളായ പഞ്ചന്‍ ലാമയെ ദലൈലാമയ്ക്ക് ശേഷമുള്ള ആത്മീയ അധികാരിയെന്ന് പോംപിയോ വിശേഷിപ്പിച്ചത് ബീജിംഗിനെ അസ്വസ്ഥമാക്കി.

Other News