കശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ ഇന്ത്യ മാനിക്കണം: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എലിസബത്ത് വാറന്‍


OCTOBER 6, 2019, 1:31 PM IST

വാഷിംഗ്ടണ്‍: കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും ആശയ വിനിമയത്തിന് മേല്‍ ഏര്‍പ്പെടുത്തി ഉപരോധങ്ങളിലും അമേരിക്കന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എലിസബത്ത് വാറന്‍ ആശങ്ക പ്രകടിപ്പിച്ചു.കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങളെ ഇന്ത്യാ ഗവണ്മെന്റ് മാനിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

യുഎസ്-ഇന്ത്യ പങ്കാളിത്തം എല്ലായ്‌പ്പോഴും പരസ്പരം പങ്കിട്ട ജനാധിപത്യ മൂല്യങ്ങളില്‍ വേരൂന്നിയതാണ്. തുടര്‍ച്ചയായ ആശയവിനിമയ ഉപരോധങ്ങളും മറ്റ് നിയന്ത്രണങ്ങളും ഉള്‍പ്പെടെ കശ്മീരിലെ സമീപകാല സംഭവങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ മാനിക്കപ്പെടണമെന്നും  വാറന്‍ ട്വീറ്റ് ചെയ്തു.

കശ്മീരിനെക്കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുന്ന രണ്ടാമത്തെ അമേരിക്കന്‍ രാഷ്ട്രീയ നേതാവാണ് മസാച്ചുസെറ്റ്‌സ് സെനറ്ററായ എലിസബത്ത്  വാറന്‍. സഹ ഡെമോക്രാറ്റ് ബര്‍ണി സാണ്ടേഴ്സ് സമാനമായ ആശങ്കകള്‍ പ്രകടിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് വാറന്റെ പ്രസ്താവന. സെപ്റ്റംബര്‍ ഒന്നിന് ഹ്യൂസ്റ്റണില്‍ നടന്ന ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തുകൊണ്ട് സാണ്ടേഴ്സ് കശ്മീരിലെ സ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. പ്രശ്‌നത്തില്‍ അമേരിക്ക ഇടപെടണമെന്നും ബര്‍ണി സാണ്ടേഴ്സ്  ആവശ്യപ്പെട്ടിരുന്നു.

Other News