ന്യൂജേഴ്സി ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജനായ വിന്‍ ഗോപാലിന് ഡെമോക്രാറ്റുകളുടെ പിന്തുണ


AUGUST 25, 2019, 12:28 PM IST

ന്യൂജേഴ്സി: ന്യൂജേഴ്സി ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ഇന്ത്യന്‍ വംശജനായ വിന്‍ ഗോപാലിന്  പ്രഖ്യാപിച്ച് ഡെമോക്രാറ്റ് നേതാക്കള്‍.

ഗവര്‍ണറാകാന്‍ അര്‍ഹതയും, സാമര്‍ത്ഥ്യവും ഉള്ള സ്ഥാനാര്‍ത്ഥിയാണ് ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, സ്റ്റേറ്റ് സെനറ്ററുമായ വിന്‍ ഗോപാലെന്ന് (34) ന്യൂ ജേഴ്സി ഡെമോക്രാറ്റിക് കൗണ്ടി അദ്ധ്യക്ഷനും, സൊമര്‍സെറ്റ് കൗണ്ടി അദ്ധ്യക്ഷനും, സംസ്ഥാന ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍മാനും, എസ്സക്സ് കൗണ്ടി, യൂണിയന്‍ കൗണ്ടി ചെയര്‍മാന്‍മാരും ഉള്‍പ്പെടെയുള്ള ഡമോക്രാറ്റിക് നേതാക്കള്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ന്യൂജേഴ്സിയില്‍ ഉദിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന താരമായിട്ടാണ് ഇവര്‍ വിന്‍ ഗോപാലിനെ വിശേഷിപ്പിച്ചത്.

2017 ന്യൂജേഴ്സി സെനറ്റില്‍ ആദ്യമായി അംഗത്വം നേടിയത് നിലവിലുള്ള സെനറ്റര്‍ ജനിഫര്‍ ബെക്കിനെ പരാജപ്പെടുത്തിയാണ്.സെനറ്റ് മിലിട്ടറി ആന്റ് വെറ്ററന്‍സ് അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍, സെനറ്റ് ഹൈയര്‍ എഡുക്കേഷന്‍ കമ്മറ്റി വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികളില്‍ വിനിന്റെ പ്രവര്‍ത്തനങ്ങളെ ഡെമോക്രാറ്റിക് നേതാക്കള്‍ പ്രത്യേകം അഭിനന്ദിച്ചു.

1970 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ദക്ഷിണേന്ത്യയില്‍ നിന്നുള്ള മാതാപിതാക്കള്‍ക്ക് ജനിച്ച മകനാണ് വിന്‍ ഗോപാല്‍. പെന്‍സില്‍വാനിയ, റച്ചേഴ്സ് യൂണിവേഴ്സിറ്റികളില്‍ നിന്നും ബിരുദവും, ബിരുദാനന്തര പഠനവും പൂര്‍ത്തീകരിച്ച കമ്മ്യൂണിറ്റി മാഗസിന്റെ സ്ഥാപകന്‍ കൂടിയാണ് വിന്‍. വിവിധ ഗവണ്മെണ്ട്- ഗവണ്‍മെണ്ടിതര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച വ്യക്തിയാണ് വിന്‍ ഗോപാല്‍.

പി.പി ചെറിയാന്‍

Other News