ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകക്കുറ്റം ചുമത്തിയ പൊലീസ് ഓഫിസറുടെ ഭാര്യ വിവാഹമോചനത്തിന്


MAY 30, 2020, 5:39 PM IST

മിനിപോളിസ്: ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ കുറ്റം ചുമത്തപ്പെട്ട മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 

ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് താന്‍ ആകെ തകര്‍ന്നതായും ഭര്‍ത്താവുമായി വിവാഹമോചനത്തിന് ആലോചിക്കുന്നതായും കെല്ലി ചൗവിനെ ഉദ്ധരിച്ച് അഭിഭാഷകന്‍ പറയുന്നു. നിലവിലുള്ള വിവാഹത്തില്‍ കെല്ലി ചൗവിന് കുട്ടികളില്ലെങ്കിലും തന്നേയും കുടുംബത്തേയും കുട്ടികളേയും ഈ പ്രയാസകരമായ സാഹചര്യത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 

ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് ചൗവിന്‍ കൊലപാതകം, നരഹസ്യ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്യപ്പെട്ടു.

Other News