ഡൊണാള്‍ഡ് ട്രംപ് യാഥാസ്ഥിതിക എയ്മി  കോണി ബാരറ്റിനെ സുപ്രീം കോടതിയിലേക്ക്  നാമനിര്‍ദ്ദേശം ചെയ്തു


SEPTEMBER 27, 2020, 6:18 AM IST

വാഷിംഗ്ടണ്‍:  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച ജഡ്ജി എയ്മി  കോണി ബാരറ്റിനെ സുപ്രീം കോടതിയിലേക്ക് നാമനിര്‍ദേശം ചെയ്തു.  വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ വെച്ചാണ് ട്രംപ് സുപ്രീംകോടതിയിലേക്കുള്ള തന്റെ നോമിനിയെ പ്രഖ്യാപിച്ചത്.ഫെഡറല്‍ ജുഡീഷ്യറിയെ നാടകീയമായി പുനര്‍നിര്‍മ്മിക്കുക വഴി നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിനുള്ള ഉത്തേജകമായി സുപ്രീംകോടതിയിലെ പുതിയ നയമനം മാറുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ.

നവംബര്‍ 3 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ബാരറ്റിന്റെ വേഗത്തിലുള്ള സ്ഥിരീകരണത്തിനായി അണിനിരക്കുന്നുണ്ട്.  കാരണം അധികാരമാറ്റത്തിന് മുമ്പ് ഫെഡറല്‍ ജുഡീഷ്യറിയില്‍ യാഥാസ്ഥിതികര്‍ ലക്ഷ്യം വയ്ക്കുന്ന നേട്ടങ്ങള്‍ കൈവരിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. അതേസമയം, ഡെമോക്രാറ്റ് ജോ ബൈഡനെ പ്രതിരോധിക്കാന്‍ ആമി ബാരറ്റിന്റെ നോമിനേഷന്‍ രാഷ്ട്രീയമായി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപ്.

''ശ്രദ്ധേയമായ ബുദ്ധിയും സ്വഭാവവുമുള്ള ഒരു സ്ത്രീ'' എന്നാണ് ട്രംപ് ബാരറ്റിനെ പ്രശംസിച്ചത്.

റോസ് ഗാര്‍ഡനില്‍ ബാരറ്റ് തന്റെ അരികില്‍ നില്‍ക്കുമ്പോള്‍ ''ഞാന്‍ നോക്കി പഠിച്ചു, നിങ്ങള്‍ വളരെ യോഗ്യതയുള്ളവരാണ്,'' അദ്ദേഹം പറഞ്ഞു.

'ജസ്റ്റിസ് ഗോര്‍സുച്ചിനും ജസ്റ്റിസ് കാവനോഗിനും ശേഷമുള്ള എന്റെ മൂന്നാമത്തെ നാമനിര്‍ദ്ദേശമാണിത്, ഇത് വളരെ അഭിമാനകരമായ നിമിഷമാണ്,'' ട്രംപ് റോസ് ഗാര്‍ഡനില്‍ പറഞ്ഞു. അവളുടെ നാമനിര്‍ദ്ദേശം വേഗത്തില്‍ അംഗീകരിക്കാനും ''വ്യക്തിപരവും പക്ഷപാതപരവുമായ ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും'' അദ്ദേഹം ഡെമോക്രാറ്റുകളെ ആഹ്വാനം ചെയ്തു.

1972 ജനുവരി 28 നു ന്യൂ ഓർലിൻസിൽ (ലൂസിയാന) ജനിച്ച എയ്മി  ദത്തെടുത്ത രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു മക്കളുടെ മാതാവാണ് . ജെസ്സി ബാരേറ്റാണ് ഭർത്താവ് . അ​​​​​ടി​​​​​യു​​​​​റ​​​​​ച്ച ക​​​​​ത്തോ​​​​​ലി​​​​​ക്കാ വി​​​​​ശ്വാ​​​​​സി​​​​​യാ​​​​​യ അ​​​​​മി സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത് ട്രംപിന്റെ  ഗ​​​​​ർ​​​​​ഭ​​​​​ച്ഛി​​​​​ദ്ര​ നി​​​​​രോ​​​​​ധ​​​​​ന നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ​​​​​ക്കു സ​​​​​ഹാ​​​​​യ​​​​​ക​​​​​മാ​​​​​കും.


1993 ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഗിന്‍സ്ബര്‍ഗിനെ നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ വൈറ്റ് ഹൗസ് അലങ്കരിച്ച രീതിയെ മാതൃകയാക്കി റോസ് ഗാര്‍ഡന്‍ വൃക്ഷനിരകള്‍ക്കിടയില്‍ വലിയ അമേരിക്കന്‍ പതാകകള്‍ പതിച്ച് സെറ്റ് തയ്യാറാക്കിയിരുന്നു.


അടുത്തയാഴ്ച ആര്‍ലിംഗ്ടണ്‍ ദേശീയ സെമിത്തേരിയില്‍ ഗിന്‍സ്ബര്‍ഗിനെ ഭര്‍ത്താവിനെ അടക്കിയതിനോട് ചേര്‍ന്ന് സംസ്‌കരിക്കുന്നതിന് മുമ്പാണ് ഈ പ്രഖ്യാപനം.


നാമനിര്‍ദ്ദേശത്തില്‍ താന്‍ 'ശരിക്കും വിനയാന്വിതയാണ്' എന്ന് ബാരറ്റ് പറഞ്ഞു, 'എന്റെ മുന്‍പില്‍ വരുന്നവരെക്കുറിച്ച് താന്‍ ശ്രദ്ധാലുവായിരിക്കുമെന്നും അവര്‍ പറഞ്ഞു.


 നാമനിര്‍ദേശം സ്വീകരിച്ചതിന് ശേഷം ഗിന്‍സ്ബര്‍ഗിനെ അവര്‍ പ്രശംസിച്ചു, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പ്രശംസ ഗിന്‍സ്ബര്‍ഗ് നേടിരുന്നുവെന്നും അവര്‍ അനുസ്മരിച്ചു.


ഗര്‍ഭച്ഛിദ്രത്തിനുള്ള ഒരു സ്ത്രീയുടെ അവകാശം സ്ഥാപിക്കുന്ന റോയി വി. വേഡ് കേസിലെ (1973 ജനുവരി 22 ) സുപ്രധാന തീരുമാനം അസാധുവാക്കുമെന്ന് പ്രതീക്ഷിക്കുന്ന യാഥാസ്ഥിതിക ക്രിസ്ത്യാനികളുടെ പ്രിയപ്പെട്ട തിരഞ്ഞെടുപ്പാണ് ബാരറ്റ്. ഒപ്പം സ്വന്തം സംസ്ഥാനമായ ഇന്ത്യാനയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മൗക്ക് ബ്രൗണ്‍ അടക്കമുള്ള യാഥാസ്ഥിതിക ജിഒപി സെനറ്റര്‍മാരില്‍ നിന്നും ശക്തമായ പിന്തുണയും 48 കാരിയായ ബാരറ്റിനുണ്ട്.


കഴിഞ്ഞ വെള്ളിയാഴ്ച 87-ാം വയസ്സില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സറുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കാരണം ജസ്റ്റിസ് ഗിന്‍സ്ബര്‍ഗ് മരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവ് നികത്താനുള്ള ട്രംപിന്റെ പരിഗണനയില്‍ ബാരറ്റിനായിരുന്നു മുന്‍തൂക്കം.

അന്തരിച്ച സുപ്രീം കോടതി ജസ്റ്റിസ് അന്റോണിന്‍ സ്‌കാലിയയുടെ ക്ലാര്‍ക്കും, നോട്രെ ഡാം നിയമ പ്രൊഫസറുമായ ബാരറ്റിനെ 2017 ലാണ്    ഷിക്കാഗോ ആസ്ഥാനമായ  ഏഴാമത്തെ സര്‍ക്യൂട്ടിനായി  യുഎസ് അപ്പീല്‍ കോടതിയില്‍ സേവനമനുഷ്ഠിക്കാന്‍ ട്രംപ്  നാമനിര്‍ദ്ദേശം ചെയ്തത്.

സെനറ്റ് 55-43 വോട്ടില്‍ ഈ നിയമനം സ്ഥിരീകരിച്ചു.   ജോ ഡൊനെല്ലി (ഇന്ത്യാന, തുടര്‍ന്ന് 2018 ലെ തെരഞ്ഞെടുപ്പില്‍ നെല്ലി പരാജയപ്പെട്ടു.), ടിം കെയ്ന്‍ (വാ.), ജോ മഞ്ചിന്‍ (ഡബ്ല്യു. വി.) എന്നീ മൂന്ന് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ അവളുടെ നാമനിര്‍ദ്ദേശത്തെ പിന്തുണച്ചിരുന്നു.


Other News