മലയാളിയായ ഡോ. ഈനാസ് എ .ഈനാസിന്   അമേരിക്കന്‍  വൈദ്യശാസ്ത്ര പുരസ്‌ക്കാരം


JULY 8, 2019, 9:44 PM IST

അറ്റ്ലാന്റ്റാ  : ഹൃദയരോഗ വിദഗ്ദ്ധര്‍ക്കായി അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎപിഐ) ഏര്‍പ്പെടുത്തിയ വിശിഷ്ട സേവാ അവാര്‍ഡ് കൊറോണറി ആര്‍ട്ടറി ഡിസീസ്  ഇന്‍ ഇന്ത്യന്‍സ് (സിഎഡിഐ) സ്ഥാപകനും പ്രമുഖ ഹദ്രോഗ വിദഗ്ദ്ധനുമായ ഡോ. ഈനാസ് എ ഈനാസിന് 

ഇന്ത്യക്കാരുള്‍പ്പെടുന്ന 1.9 ബില്യന്‍ ദക്ഷിണേഷ്യക്കാരില്‍  കാണപ്പെടുന്ന ഹൃദ്രോഗം സംബന്ധിച്ച നിരീക്ഷണത്തിനും ചികിത്സയ്ക്കും പഠനത്തിനും ഡോ.ഡോ. ഈനാസ് എ ഈനാസ് നല്‍കിയ വിശിഷ്ഠ സേവനങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

പുകവലി, പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഉയര്‍ന്ന അളവിലിുള്ള കൊളസ്‌ട്രോള്‍ എന്നീവ  ഉണ്ടാക്കിയേക്കാവുന്ന പാര്‍ശ ഫലങ്ങളെക്കുറിച്ച് ദക്ഷിണേഷ്യക്കാരിലും യൂറോപ്യന്മാരിലും അവബോധമുണ്ടാക്കിയ ആദ്യ അമേരിക്കന്‍ ഇന്ത്യന്‍ ഫിഷഗ്വരന്മാരില്‍ ഒരാളാണ്. ഡോ. ഈനാസ്


Other News