പെ​ര്‍​മ​ന​ന്‍​റ്​ റെക്കോർഡ്​:സ്​നോഡന്‍ ആത്മകഥയെഴുതുന്നു; സെപ്​റ്റംബറില്‍ പുറത്തിറങ്ങും


AUGUST 3, 2019, 2:04 AM IST

വാഷിംഗ്‌ടൺ:ലോ​ക​ത്തു​ട​നീ​ളം വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തു​ന്ന​ത്​ പു​റ​ത്തു​വി​ട്ട്​ അമേരിക്കയ്ക്ക് അ​ന​ഭി​മ​ത​നാ​യി മാ​റി​യ എ​ഡ്വേ​ർഡ്​ സ്​​നോ​ഡ​ന്‍ ആ​ത്മ​ക​ഥ​​യെ​ഴു​തു​ന്നു. 'പെ​ര്‍​മ​ന​ന്‍​റ്​ റെക്കോർഡ്​' എ​ന്ന പേ​രി​ലു​ള്ള പു​സ്​​ത​കം സെ​പ്​​റ്റം​ബ​ര്‍ 17നാ​ണ്​ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. മ​ക്​​മി​ല്ല​ന്‍ ആ​ണ്​ പ്ര​സാ​ധ​ക​ര്‍.

സെപ്റ്റംബർ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ലോ​ക വ്യാ​പ​ക​മാ​യി അമേരിക്ക  ന​ട​ത്തു​ന്ന ചാ​ര നി​രീ​ക്ഷ​ണ​ത്തെക്കു​റി​ച്ച്‌​ 2013ല്‍ ​ന​ട​ത്തി​യ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ്​ എ​ഡ്വേർ​ഡ്​ സ്​​നോ​ഡ​ന്‍ എ​ന്ന മു​ന്‍ സി ഐ എ ഉ​ദ്യോ​ഗ​സ്ഥ​നെ പ്ര​തി​സ്ഥാ​ന​ത്ത്​ നി​ര്‍​ത്തി​യ​ത്.

അ​റ​സ്​​റ്റ്​ ഭ​യ​ന്ന്​ ​ആ​ദ്യം ഹോങ്കോ​ങ്ങി​ലേ​ക്കും പി​ന്നീ​ട്​ റ​ഷ്യ​യി​ലേ​ക്കും ക​ട​ന്ന സ്​​നോ​ഡ​ന്‍ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലാ​ണ്​​ പു​തി​യ പു​സ്​​ത​ക​ത്തെ കു​റി​ച്ചുള്ള വി​വ​രം പ​ങ്കു​വെ​ച്ച​ത്.

Other News