മാളില്‍ വെടിവെയ്പ്; എട്ടുപേര്‍ക്ക് പരിക്ക്


NOVEMBER 21, 2020, 11:14 AM IST

വാഷിംഗ്ടണ്‍: വിസ്‌കോന്‍സിനിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരിക്ക്. അക്രമി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിസ്‌കോന്‍സിനിലെ വോവറ്റോസ മേഫെയര്‍ മാളില്‍ വെടിവെയ്പ് നടന്നതായി എഫ് ബി ഐ ട്വീറ്റ് ചെയ്തു. 

അക്രമിക്ക് മുപ്പതില്‍ താഴെയാണ് പ്രായമെന്നാണ് കണക്കാക്കുന്നത്. മാളിലുണ്ടായിരുന്ന ജീവനക്കാര്‍ അക്രമ സമയത്ത് സമീപത്തെ കെട്ടിടത്തില്‍ അഭയം തേടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Other News