വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണ ഭീഷണി നേരിടാന്‍ തക്ക വിധത്തില്‍ എഫ്.ബി.ഐ പരിശീലന മുറകള്‍ പരിഷ്‌കരിക്കുന്നു


MARCH 31, 2019, 5:33 AM IST

ന്യൂയോര്‍ക്ക്: 9/11  ഭീകരാക്രമണത്തിനു ശേഷമുള്ള ഏറ്റവും വലിയ പരിവര്‍ത്തന കാലഘട്ടത്തിലൂടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) കടന്നു പോവുകയാണ്. ജീവനും, സ്വത്തിനും, നിര്‍ണായകമായ അടിസ്ഥാന കൗര്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നതിനു വേണ്ടി അന്വേഷണ ഏജന്‍സിയുടെ ഏജന്റുമാരെ പരിശീലിപ്പിച്ച് സജ്ജരാക്കുക എന്ന വലിയ ദൗത്യമാണ് എഫ്.ബി.ഐ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍, അമേരിക്കന്‍ കമ്പനികള്‍ക്കു നേരെയുള്ള ചൈനയുടെ സൈബര്‍ മോഷണം തുടങ്ങി ദേശതാല്‍പര്യങ്ങള്‍ക്കും ബിസിനസുകള്‍ക്കുമെതിരേ ശത്രുരാജ്യങ്ങള്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ വിപുലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ ഏജന്‍സി വലിയൊരു പരിവര്‍ത്തന കാലഘട്ടത്തിലേക്ക് കടക്കുന്നത്. 

9/11  നു ശേഷമുള്ള ഏറ്റവും വലിയ മാറ്റത്തിന്റെ കാലമാണിതെന്ന് എഫ്.ബി.ഐ യുടെ ക്രിമിനല്‍, സൈബര്‍, റസ്‌പോണ്‍സ് ആന്‍ഡ് സര്‍വീസ് ബ്രാഞ്ചിന്റെ പുതിയ മേധാവി എ#്മി ഹെസ് പറഞ്ഞു. ''എഫ്.ബി.ഐ യില്‍ വളര്‍ന്ന ഞാന്‍ ക്രിമിനല്‍ അന്വേഷണമാണ് ആദ്യ കാലഘട്ടങ്ങളില്‍ നടത്തിയിരുന്നത്. വിവിധ കുറ്റകൃത്യങ്ങളും, ഗ്യാങ് പോരാട്ടങ്ങളും, മയക്കുമരുന്നുമൊക്കെയാണ് ആദ്യകാലത്ത് തലവേദന സൃഷ്ടിച്ചിരുന്നത്. പിന്നീട് 9/11 സംഭവിച്ചതോടെ പോരാട്ടത്തിന്റെ ശ്രദ്ധ ഭീകരതയ്‌ക്കെതിരേയായി. ഇപ്പോള്‍ ഇതാ സൈബര്‍ സുരക്ഷ വെല്ലുവിളി ഉയര്‍ത്തുകയാണ്' - എയ്മി ചൂണ്ടിക്കാട്ടി.

വാഷിംഗ്ടണിലെ തിങ്ക് ടാങ്കായ തേര്‍ഡ് വേ യുടെ വിശകലനമനുസരിച്ച് ഒരു ശതമാനത്തില്‍ താഴെയുള്ള സൈബര്‍ പ്രശ്‌നങ്ങളില്‍ മാത്രമാണ് എഫ്.ബി.ഐ യുടെ ഇടപെടല്‍ ഇപ്പോള്‍ ഉണ്ടാകുന്നത്. ദേശീയ തലത്തില്‍ ഉണ്ടാകുന്ന സൈബര്‍ ഭീഷണികള്‍ മാത്രമാണ് ഏജന്‍സി ശ്രദ്ധിക്കുന്നതെന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സങ്കീര്‍ണമായ സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള വിഭവശേഷി നാല് അഞ്ചോ എഫ്.ബി.ഐ ഫീല്‍ഡ് ഓഫീസുകള്‍ക്കു മാത്രേ ഇപ്പോഴുള്ളു എന്ന് ആസ്പിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ടെക്‌നോളജി പ്രോഗ്രാമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗാരറ്റ് ഗ്രാഫ് ചൂണ്ടിക്കാട്ടി. 9/11 നു ശേഷം സ്വദേശത്തും വിദേശത്തുമുള്ള ഭീകരരുടെ ശൃംഖലകള്‍ തകര്‍ക്കുന്നതിലായിരുന്നു എഫി.ബി.ഐ യുടെ പ്രധാന ശ്രദ്ധ. പക്ഷേ, ഇപ്പോള്‍ ഭീഷണിയുടെ മേഖല മാറിയിരിക്കുന്നു. സാങ്കേതിക രംഗത്തുണ്ടായ വിപ്ലവത്തിലൂടെ കടന്നു വരുന്ന ക്രമിനല്‍വത്കരണം വലിയ ഭീഷണിയാവുകയാണെന്ന് എയ്മി പറഞ്ഞു. 

അന്വേഷണ ഏജന്‍സിയുടെ സാങ്കേതിക വൈദഗ്ധ്യ മേഖല വിപുലപ്പെടുത്താന്‍ രണ്ടു പതിറ്റാണ്ടായി കാര്യമായ ശ്രമം നടക്കുന്നുണ്ട്. 9/11  ആക്രമണം നടക്കുന്ന അവസരത്തില്‍ എഫ്.ബി.ഐ യുടെ എല്ലാ ഓഫീസുകളിലും കമ്പ്യൂട്ടറുകള്‍ പോലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതിനെല്ലാം മാറ്റം വന്നിരിക്കുന്നു. ഭാവി സൈബര്‍ മേഖലയുടേതാണ്. അന്വേഷണ ഏജന്‍സിയുടെയും, ലോകത്തിന്റെയും ഭാവി ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ലാഭക്കൊതിയോടെ ദേശീയത തലത്തിലും, വ്യക്തിഗത തലത്തിലുമൊക്കെ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകം. ഇതിനെതിരേ ജാഗ്രത പുലര്‍ത്തി നില്‍ക്കാന്‍ ഏജന്‍സിക്ക് കഴിയേണ്ടതുണ്ടെന്ന് എയ്മി ഓര്‍മിപ്പിച്ചു. 

2020 ലെ ബജറ്റില്‍ എഫ്.ബി.ഐ യുടെ സൈബര്‍ സെക്യൂരിറ്റി കാര്യങ്ങള്‍ക്കു വേണ്ടി 732 മില്യണ്‍ ഡോളറാണ് ട്രമ്പ് ഭരണകൂം അനുവദിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 7.6 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇത് ഒരു പ്രത്യേക വൈദഗ്ധ്യ മേഖലയയി കണാതെ എഫ്.ബി.ഐ യുടെ ക്രമിനല്‍ - കൗണ്ടര്‍ ടെററിസം അന്വേഷണത്തില്‍ സൈബര്‍ സുരക്ഷ കൂടി ഘടകമാക്കുകയാണ് വേണ്ടതെന്ന് അന്വേഷണ ഏജന്‍സിയിലെ പല മുന്‍കാല ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. 


Other News