യുവതിയും മകളും, മാതാവും കൊല്ലപ്പെട്ടു; പതിനെട്ടുകാരൻ അറസ്റ്റിൽ


AUGUST 30, 2019, 2:57 PM IST

പിറ്റ്‌സിൽവേനിയ: ടാംപ ബെ റെയ്‌സ് ഓർഗനൈസേഷൻ പിച്ചർ ബ്ലേക്ക് ബിവെൻസിന്റെ ഭാര്യയെയും മകളെയും ഭാര്യാമാതാവിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽപതിനെട്ടുകാരന്‍ അറസ്റ്റില്‍.

ഭാര്യ സഹോദരൻ മാത്യു തോമസ് ബെര്‍ണാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് 28 ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പിറ്റ്‌സിൽവേനിയ കൗണ്ടിയിൽ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നും വെടി ശബ്ദം കേട്ടതായി ആരോ അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തിച്ചേർന്നത്.

വീടിന്റെ ഡ്രൈവ് വേയിൽ മാതാവിനേയും വീടിനകത്ത് ഭാര്യയേയും, കുഞ്ഞിനേയും വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നഗ്‌നനായി സംഭവസ്ഥലത്തു നിന്നും ഓടിപോയി വൃക്ഷനിബിഡമായ സ്ഥലത്തു ഒളിച്ചിരുന്ന പ്രതിയെ പൊലീസ് പിടികൂടിയതായി കൗണ്ടി വക്താവ് അറിയിച്ചു.

ടാംബ ബെ റെയ്‌സ് ഓർഗനൈസേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പിച്ചർ (ബേസ്‌ബോൾ) ബ്ലെയ്ക് ബിവൻസിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിക്കുകയും, കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

കൂട്ട കൊലയ്ക്കു പ്രതിയെ പ്രേരിപ്പിച്ചതെന്താണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

പി.പി ചെറിയാന്‍

Other News