ബാങ്ക് കവർച്ചാപരമ്പര: പിങ്ക് ലേഡി ബണ്ടിറ്റ് പിടിയിൽ 


JULY 29, 2019, 11:17 PM IST

പെൻസിൽവേനിയ:ഈ മാസം 20 മുതൽ ഒരാഴ്‌ചയ്‌ക്കിടെ അമേരിക്കയിലെ കിഴക്കൻ തീരസംസ്ഥാനങ്ങളിൽ  സംസ്ഥാനങ്ങളിൽ വിവിധ ബാങ്കുകൾ കൊള്ളയടിച്ച 'പിങ്ക് ലേഡി ബണ്ടിറ്റ്'എന്ന് പോലീസ് വിശേഷിപ്പിച്ച  യുവതിയെയും കൂട്ടാളിയെയും എഫ് ബി ഐ പിടികൂടി.'പിങ്ക് ലേഡി ബണ്ടിറ്റ്' സിർസി ബയേസ്(35 ),ഇവരുടെ സഹായി എന്ന് കരുതുന്ന അലക്‌സിസ് മൊറാലസ് (38 ) എന്നിവരാണ് അറസ്റ്റിലായത്.

'പിങ്ക് ലേഡി ബണ്ടിറ്റി'നെ പിടികൂടാൻ സഹായിക്കുന്നവർക്ക് എഫ് ബി ഐ 10,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ഡെലവെയർ, പെൻസിൽവേനിയ, നോർത്ത് കാരലൈന എന്നിവടങ്ങളിലായി നാല് ബാങ്കുകളിലാണ് ഇവർ കവർച്ച നടത്തിയത്.

മൂന്നു സ്ഥലങ്ങളിലും ബാങ്ക് കൗണ്ടറിലെ ക്ലർക്കിന്, ആവശ്യമുള്ള തുകയ്ക്ക് നോട്ട് എഴുതികൊടുക്കുകയാണ് യുവതി ചെയ്‌തത്‌.ഒരോ കവർച്ചാവേളയിലും ഇവരുടെ കൈവശം പിങ്ക് ബാഗ് ഉണ്ടായിരുന്നതിനാലാണ് .'പിങ്ക് ലേഡി ബണ്ടിറ്റ്' എന്ന വിശേഷണം പോലീസ് നൽകിയത്.ഈ മാസം 27 നായിരുന്നു കവർച്ചാപാരമ്പരയിലെ അവസാനത്തേത്.അത് നോർത്ത് കാരലൈനയിലെ ബാങ്കിലായിരുന്നു.

Other News