ഏഴ് പതിറ്റാണ്ടിന് ശേഷം ആദ്യത്തെ സ്ത്രീ കുറ്റവാളിയെ വധശിക്ഷയ്ക്ക് വിധേയമാക്കാൻ യു.എസ്.


OCTOBER 18, 2020, 3:05 AM IST

അറുപത്തിയേഴ്‌  വർഷങ്ങൾക്ക് ശേഷം ഫെഡറൽ ഗവൺമെന്റ് ഒരു വനിതയുടെ വധശിക്ഷ നിശ്ചയിച്ചു. ലിസ മൊണ്ട്ഗോമറിയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 2020 ഡിസംബർ 8 ഇനാണ് ഇവരുടെ ശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചത്. വെള്ളിയാഴ്ചയാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

1953 ഡിസംബർ 18 ഇനാണ് ഇതിന് മുൻപ് ഒരു വനിതയെ വധശിക്ഷക്ക് വിധേയയാക്കിയത്‌. ബോണി ബ്രൗൺ ഹെഡി ആയിരുന്നു അത്. തട്ടിക്കൊണ്ട് പോകുക, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ആയിരുന്നു അവർ ചെയ്തത്. അവരെ മിസോറിയിലെ ഗാസ് ചേംബറിൽ ആയിരുന്നു ശിക്ഷയ്ക്ക് വിധേയയാക്കിയത്. 

മൊണ്ട്ഗോമറി ശിക്ഷിക്കപ്പെടാൻ കാരണമായത് ഗർഭിണിയായ ബോബി ജോ സ്റ്റ്റിനറ്റ് എന്ന യുവതിയെ കൊലപെടുതി, കുഞ്ഞിനെ പുറത്തെടുത്ത് സ്വന്തം കുഞ്ഞാണ്‌ എന്ന് അവകാശമുന്നയിച്ചു എന്നതാണ്. 2004 ഇലാണ്‌ കേസിനാസ്പദമായ സംഭവം. മൊണ്ട്ഗോമറിക്ക് മാരക വിഷം കുത്തിവെച്ച് ശിക്ഷ നടപ്പാക്കാനാണ് തീരുമാനം.

പ്രോസിക്യൂഷൻ മൊണ്ട്ഗോമറിയുടെ ഇന്റർനെറ്റ് സർച്ചുകൾ നിരത്തിയാണ് കുറ്റം മുൻകൂട്ടി തയ്യാറാക്കിയതാണ് എന്ന് തെളിയിച്ചത്. അവർ സിസേറിയൻ ചെയ്യുന്നത് എങ്ങനെയെന്ന് ഇന്റർനെറ്റിൽ പരതിയിരുന്നു. അതേ സമയം മൊണ്ട്ഗോമറിക്ക് സ്യൂടോസൈസിസ് എന്ന രോഗമാണ് എന്ന് അവരുടെ ഭാഗമായി  വാദിച്ചു. ഇത് പ്രകാരം സ്വയം ഗർഭിണിയാണ് എന്ന് കരുതുകയും അതിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുകയും ചെയ്യുന്ന ഒരു മനോരോഗമാണ് അവർക്ക് എന്നാണ് തെളിയിക്കാൻ ശ്രമിച്ചത്.

എന്നാല് മുൻകൂട്ടി തയ്യാറാക്കിയ കൊലപാതകം, ക്രൂരതയുടെ വ്യാപ്തി എന്നിവ കണക്കിൽ എടുത്താണ് കോടതി വധശിക്ഷ വിധിച്ചത്. അതേ സമയം രാഷ്ട്രീയ താൽപര്യങ്ങൾ കാരണം സർക്കാർ ഇക്കാര്യത്തിൽ അസാധാരണ ധൃതി കാണിക്കുന്നു എന്ന് വിമർശകർ പറഞ്ഞു.

Other News