ഫ്‌ളോറിഡ സ്വദേശിയുടെ വലയില്‍ കുരുങ്ങിയത് ഇതുവരെ പിടിച്ചതില്‍ ഏറ്റവും വലിയ ഹമോര്‍!


JANUARY 14, 2020, 4:32 PM IST

ഫ്‌ളോറിഡ: ഇതുവരെ പിടിച്ചതില്‍ വച്ചേറ്റവും വലിയ ഹമോര്‍ മത്സ്യത്തെ വലയില്‍ കുരുക്കിയിരിക്കയാണ് ഫ്‌ളോറിഡ സ്വദേശിയായ ജാസണ്‍ ബോയ്ല്‍. വല്ലപ്പോഴും ചൂണ്ടയിടുന്നത് ശീലമാക്കിയ ബോയ്‌ലിന് ഈ ഹമോറിനെ കിട്ടിയത് ഫ്‌ളോറിഡയിലെ പടിഞ്ഞാറന്‍ തീരത്തുനിന്നാണ്. 600 അടി നീളമുള്ള മത്സ്യത്തിന് ബോയലിനേക്കാള്‍ ഉയരമുണ്ട്.  ഡിസംബറിലാണ് 50 വര്‍ഷം പ്രായം കണക്കാക്കുന്ന ഈ ഭീമന്‍ മത്സ്യം ബോയ്‌ലിന്റെ വലയിലായത്.

വലിപ്പത്തില്‍ മാത്രമല്ല ഏറ്റവും പ്രായത്തിന്റെ കാര്യത്തിലും ഈ മത്സ്യം മുന്നില്‍ നില്‍ക്കുന്നുവെന്ന് ഫ്‌ളോറിഡ ഫിഷ് ആന്റ് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തങ്ങളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ അറിയിച്ചു.മത്സ്യത്തിന്റെ മസ്തിഷ്‌ക്കത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള ഒട്ടോലിത്ത്‌സ് എന്ന കാല്‍സ്യം പരലുകള്‍ എണ്ണിയാണ് ശാസ്ത്രജ്ഞര്‍ മത്സ്യത്തിന്റെ പ്രായം 50 എന്ന് കണക്കാക്കിയത്.

160 കിലോഗ്രാമാണ് ഭീമന്‍ ഹമോറിന്റെ തൂക്കം.

Other News