സെന്‍ട്രല്‍ മിഷിഗണിലെ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം 640 ദശലക്ഷം ഡോളര്‍


MAY 30, 2020, 7:51 AM IST

മിഷിഗണ്‍: സെന്‍ട്രല്‍ മിഷിഗണില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ പതിനൊന്നായിരത്തലേറെ പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. മാത്രമല്ല പാലങ്ങളും റോഡുകളും മലിനജല സംവിധാനവും ഉള്‍പ്പെടെ വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. കോവിഡിനോടൊപ്പം വെള്ളപ്പൊക്കം കൂടി എത്തിയതോടെ പ്രതിസന്ധിയുടെ മധ്യത്തില്‍ മറ്റൊരു പ്രതിസന്ധിയെന്നാണ് മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ ഇതേക്കുറിച്ച് പറഞ്ഞത്. 

ടിറ്റബാവസ്സി നദിയിലെ വെള്ളപ്പൊക്കത്തെയും സാന്‍ഫോര്‍ഡ്, ഈഡന്‍വില്ലെ അണക്കെട്ടുകള്‍ എന്നിവയുടെ നാശത്തേയും തുടര്‍ന്ന് ഏകദേശം 640 ദശലക്ഷം ഡോളറിലേറെ വരുമെന്നാണ് അക്വവെതര്‍ കണക്കാക്കുന്നത്. വീടുകള്‍, ബിസിനസ് കേന്ദ്രങ്ങള്‍, വാഹനങ്ങള്‍, തൊഴില്‍, വേതനം, കൃഷി, വിള, കിണര്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുടെ നഷ്ടം ഉള്‍പ്പെടെ കണക്കാക്കിയാണ് നാശനഷ്ടം വിലയിരുത്തിയിരിക്കുന്നത്. 

Other News