ജോര്‍ജിയ പാലം തകര്‍ന്നു വീണു ;രണ്ട് വാഹനങ്ങള്‍ നിലം പതിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്


AUGUST 23, 2019, 12:23 PM IST

ഫ്‌ളോറിഡ: ഫ്‌ളോറിഡ- ജോര്‍ജിയ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഹച്ചിന്‍സണ്‍ ഫെറിയിലുള്ള പാലം തകര്‍ന്നുവീണ് ഗതാഗതം സ്തംഭിച്ചതായി ഡെക്കെട്ടര്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ക്വന്‍ച്ചിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പാലം തകര്‍ന്നത്.

 തകരുന്ന സമയത്ത് പാലത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങള്‍ നിലം പതിച്ചു. ഒരു കാര്‍ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരം പുലരുന്നതിനുമുമ്പാണ് പാലം തകര്‍ന്നത്  എന്നതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ അപകടത്തില്‍ നിന്ന് ഒഴിവായി.പാലം തര്‍ന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു.

അപകടം വിലയിരുത്തുന്നതിനും പുനര്‍നിര്‍മാണത്തിനുമായി ഉച്ചയോടെ വിദഗ്ദ്ധ സംഘം സംഭവ സ്ഥലത്ത് എത്തിയതായും കൗണ്ടി ഫയര്‍ റെസ്‌ക്യു അധികൃതര്‍ അറിയിച്ചു.

പി.പി ചെറിയാന്‍

Other News