ന്യൂയോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫോമാ രൂപം നല്കിയ ഫോമാ ഹെല്്പിങ് ഹാന്‍ഡ് ഫീസ് അടക്കാന്‍ ക്ലേശിച്ച കൊല്ലത്തുള്ള മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ജി അഭിരാമിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഫോമക്ക് വേണ്ടി ഫോമയുടെ സഹചാരിയായ ഡോ. ജേക്കബ് തോമസ് മുന്‍കൈയെടുത്താണ് അടിയന്തിരമായി കൊല്ലം ബീച്ച് റിട്രീറ്റില്‍ വെച്ച് ചെക്ക് കൈമാറിയത്. ഫീസ് അടയ്ക്കാനുള്ള അവസാന ദിവസം കോളേജില്‍ നിന്നും പുറത്താകുമെന്നുള്ള സാഹചര്യത്തിലാണ് ഫോമാ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ സഹായ ധനം എത്തിച്ചത്. ഫോമ ഹെല്പിങ് ഹാന്‍ഡിനൊപ്പം 24 യു എസ് എയും പങ്കാളികളായി.