മുൻ വനിതാജഡ്‌ജി കോടതിയിൽ നിന്ന്  ജയിലിലേക്ക്;പോലീസ് വലിച്ചിഴച്ചതിൽ പ്രതിഷേധം 


JULY 23, 2019, 11:34 PM IST

ഒഹായോ: പദവി ദുരുപയോഗിച്ചെന്ന കേസിൽ മുന്‍ വനിതാജഡ്‌ജിക്ക് തടവുശിക്ഷ.ആദ്യ ആഫ്രിക്കൻ അമേരിക്കൻ ജുവനൈൽ കോടതി ജഡ്‌ജി എന്ന നേട്ടത്തിനുടമയായ ട്രേസി ഹണ്ടർ  ശിക്ഷിക്കപ്പെട്ടത് കോടതിയിൽ അപ്രതീക്ഷിത സംഭവങ്ങൾക്കു വഴിവച്ചു.പോലീസ് വലിച്ചിഴച്ചു തൂക്കിയെടുത്താണ്  മുൻജഡ്‌ജിയെ ജയിലിലേക്ക് കൊണ്ടുപോയത്. 

അമേരിക്കയിലെ ഒഹായോയിൽ സിന്‍സിനാറ്റി കോടതിയിലായിരുന്നു ട്രേസിക്കെതിരെ ശിക്ഷാവിധി.കോടതിമുറിക്കു പുറത്ത് ട്രേസിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തടിച്ചുകൂടിയിരുന്നു.സംഘർഷാവസ്ഥയ്ക്കിടെ,വിധി പ്രഖ്യാപനമുണ്ടായപ്പോൾ ട്രേസിഅനുകൂലി കോടതിമുറിയിലേക്ക് ഇരച്ചെത്തി.തുടർന്നാണ് പോലീസ് ട്രേസിയെ വലിച്ചിഴച്ചും തൂക്കിയെടുത്തും ജയിലിലേക്ക് കൊണ്ടുപോയത്.

സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.ഒരു മൃഗത്തോടെന്നപോലെയാണ് മുൻ ജഡ്‌ജിയോട് പോലീസ് പെരുമാറിയതെന്ന് ട്രേസിയെ അനുകൂലിക്കുന്നവർ കുറ്റപ്പെടുത്തി. 

ഒരു കേസിന്‍റെ വിവരങ്ങള്‍ തന്റെ സഹോദരനു നല്‍കിഎന്നാ കുറ്റത്തിനാണ് ട്രേസി ശിക്ഷിക്കപ്പെട്ടത്.2013ലായിരുന്നു സംഭവം. ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സഹോദരന്, പ്രായപൂര്‍ത്തിയാവാത്ത ഒരു ആണ്‍കുട്ടി ഉള്‍പ്പെട്ട കേസിന്‍റെ വിവരങ്ങള്‍ ട്രേസി നല്‍കിയെന്നാണ് കേസ്. ആരോപണം തെളിഞ്ഞതോടെ ഇവരെ ജഡ്‌ജി ദവിയില്‍ നിന്ന് നീക്കം ചെയ്‌തിരുന്നു. 

തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും താന്‍ സഹോദരനെ സഹായിച്ചിട്ടില്ലെന്നുമായിരുന്നു ട്രേസി കോടതിയില്‍ വാദിച്ചത്.ഹാമില്‍ട്ടണിലെ ജുവനൈൽ കോടതിയില്‍ 2010ലാണ് ട്രേസി ജഡ്‌ജി നിയമിക്കപ്പെട്ടത്.

Other News