യു എസ്‌ സേനാതാവളത്തിൽ വെടിവയ്‌പ്‌;നാല് മരണം


DECEMBER 6, 2019, 11:22 PM IST

പെൻസകോല:ഫ്ലോറിഡയിലെ അമേരിക്കൻ നാവികസേനാ താവളത്തിൽ വെടിവയ്‌പിൽ നാലുപേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ പരിക്ക്‌ ഗുരുതരമാണ്‌.

11 പേർക്ക് നേരെയാണ് ഒരാൾ വെടിയുതിർത്തത്.ഈ വെടിവയ്‌പിലാണ്‌ മൂന്നുപേർ കൊല്ലപ്പെട്ടത്‌. അക്രമിയും കൊല്ലപ്പെട്ടു.

ഫ്ലോറിഡ പെനസ്കോളയിലെ നേവൽ എയർ സ്റ്റേഷൻ ക്‌ളാസ് റൂമിലായിരുന്നു വെടിവയ്പ്പ്.പേരുകേട്ടവരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

ബുധനാഴ്‌ച അമേരിക്കയുടെ ഹവായിയിലെ പേൾ ഹാർബർ നാവികസേനാ ഷിപ്‌യാർഡിൽ അമേരിക്കൻ നാവികൻ രണ്ടുപേരെ വെടിവച്ചുകൊന്നശേഷം ജീവനൊടുക്കിയിരുന്നു.

Other News