ഗ്ലെന്‍ ഹെഡ് (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് (FYC) രജിസ്‌ട്രേഷന്‍ സെന്റ് ആന്‍ഡ്രൂ ഓര്‍ത്തഡോക്‌സ് മിഷന്‍ ഇടവകയില്‍ ആരംഭിച്ചു.
ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനെ പ്രതിനിധീകരിച്ച് സംഘാടക സംഘം ജനുവരി 22 ന് ഇടവക സന്ദര്‍ശിച്ചു. ഷെയ്ന്‍ ഉമ്മന്‍ (ഭദ്രാസന കൗണ്‍സില്‍ അംഗം), ഫാമിലി കോണ്‍ഫറന്‍സ് ടീം അംഗങ്ങളെ പരിചയപ്പെടുത്തി.
ചെറിയാന്‍ പെരുമാള്‍ (കോണ്‍ഫറന്‍സ് സെക്രട്ടറി), മാത്യു വറുഗീസ് (ഫുഡ് കമ്മിറ്റി ചെയര്‍) ഹാനാ ജേക്കബ്, സിജു ജേക്കബ്, മേരി വറുഗീസ്. തുടങ്ങിയവര്‍ സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.എല്ലാവരും, പ്രത്യേകിച്ച് യുവജനങ്ങളും കുട്ടികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതിന്റെ പ്രസക്തിയെപ്പറ്റി വികാരി ഫാ. ഡാനിയേല്‍ (ഡെന്നിസ്) മത്തായി സംസാരിക്കുകയും കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഈ വര്‍ഷത്തെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ സവിശേഷതകളെക്കുറിച്ച് കോണ്‍ഫറന്‍സ് സെക്രട്ടറി ചെറിയാന്‍ പെരുമാള്‍ സംസാരിച്ചു.
ജൂലൈ 12 മുതല്‍ 15 വരെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ (HTRC) നടക്കുന്ന കോണ്‍ഫറന്‍സിലേക്ക് FYC ടീം ഇടവകാംഗങ്ങളെ ക്ഷണിച്ചു.
യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന യൂത്ത് മിനിസ്റ്റര്‍ ഫാ. മാറ്റ് അലക്‌സാണ്ടര്‍ യുവജനങ്ങള്‍ക്കായുള്ള സെഷനുകള്‍ നയിക്കും. യോവേല്‍ 2:28-ല്‍ നിന്നുള്ള \'എല്ലാ ജഡത്തിന്മേലും ഞാന്‍ എന്റെ ആത്മാവിനെ പകരും\' എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയം.
കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിനെപ്പറ്റിയും സ്‌പോണ്‍സര്‍ഷിപ്പിനെപ്പറ്റിയും ഹാനാ ജേക്കബ് വിശദീകരിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് യുവജനങ്ങള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടുമെന്ന് സിജു ജേക്കബ് വിവരിച്ചു.
പരസ്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തും കോണ്‍ഫറന്‍സിനായി രജിസ്റ്റര്‍ ചെയ്തും നിരവധി ഇടവകാംഗങ്ങള്‍ സുവനീറിന് പിന്തുണ വാഗ്ദാനം ചെയ്തു. ഷെയ്ന്‍ ഉമ്മന്‍ (ഗോള്‍ഡ് സ്‌പോണ്‍സര്‍), റോണ്‍ ജേക്കബ് (ഗ്രാന്‍ഡ് സ്‌പോണ്‍സര്‍) എന്നിവര്‍ക്കും പ്രാര്‍ത്ഥനാപൂര്‍വ്വം സഹകരിക്കുന്ന എല്ലാവര്‍ക്കും സംഘാടകര്‍ കൃതജ്ഞത അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. സണ്ണി ജോസഫ്, കോണ്‍ഫറന്‍സ് ഡയറക്ടര്‍ (ഫോണ്‍: 718.608.5583) ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.
-ഉമ്മന്‍ കാപ്പില്‍