സോക്‌സില്‍ ഗണപതിയുടെ ചിത്രം: മാപ്പുപറഞ്ഞ് വില്‍പന നിര്‍ത്തി യു എസ് കമ്പനി 


AUGUST 3, 2019, 1:14 AM IST

കാലിഫോര്‍ണിയ: ഗണപതിയുടെ ചിത്രം പതിച്ച സോക്‌സ് വില്‍പന നടത്തിയതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതോടെ കമ്പനി മാപ്പു പറഞ്ഞ് വില്‍പന നിര്‍ത്തിവച്ചു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെര്‍ജ് 4 എന്ന കമ്പനിയാണ് ഗണപതിയുടെ ചിത്രം പതിച്ച സോക്‌സ് പുറത്തിറക്കിയത്.

11 മുതല്‍ 20 ഡോളര്‍ വരെയായിരുന്നു സോക്‌സിന്റെ വില.ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് വില്‍പന നിര്‍ത്തിവച്ചത്. വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ മെര്‍ജ് 4 സി ഇ ഒ സിന്‍ഡി ബസന്‍ഹാര്‍ട്ട് പുറത്തിറക്കിയ പ്രസ്‌താവനയില്‍ മാപ്പപേക്ഷിച്ചു. 

ഹിന്ദു സമുദായത്തിന് ഇതുമൂലം ഉണ്ടായ വിഷമത്തില്‍ വേദനിക്കുന്നതായും സിന്‍ഡി പറഞ്ഞു. ഗണേശ ഭഗവാനെ അധിക്ഷേപിക്കുന്ന തരത്തില്‍ പാദത്തെ കവര്‍ ചെയ്യുന്ന സോക്‌സില്‍ ചിത്രീകരിച്ചത് ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തിയതായും ഹിന്ദു സമൂഹ വക്താവ്  രാജന്‍ സെഡ് പറഞ്ഞു.

Other News