കറുത്ത വര്‍ഗക്കാരനായ യുവാവിന്റെ കൊലപാതകം ചിത്രീകരിച്ചയാള്‍ പിടിയില്‍


MAY 22, 2020, 11:22 AM IST

ജോര്‍ജിയ :  ഫെബ്രുവരി 23 ന് ഗ്ലിന്‍ കൗണ്ടിയില്‍ നിരായുധനായ കറുത്ത വര്‍ഗക്കരന്‍ അഹ്മദ് അര്‍ബറിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്നാമതൊരാളെ കൂടി ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തു.

അര്‍ബറിയുടെ കൊലപാതകം വീഡിയോയില്‍ ചിത്രീകരിച്ച വില്യം 'റോഡി' ബ്രയാന്‍ ജൂനിയറിനെ (50)യാണ്  വ്യാഴാഴ്ച ജിബിഐ അറസ്റ്റ് ചെയ്തത്.

ഗുരുതരമായ കൊലപാതകം, വ്യാജമായി ജയിലില്‍ അടയ്ക്കാനുള്ള ക്രിമിനല്‍ ശ്രമം എന്നീ കുറ്റങ്ങളാണ് ബ്രയാന്‍ ജൂനിയറിനെതിരെ ചുമത്തിയിരിക്കുന്നത്.

നഗരത്തിലൂടെ നിരായുധനായി ഓടുന്നതിനിടെയാണ് 25 കാരനായ യുവാവ് വെടിയേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് വെള്ളക്കാരായ ഗ്രിഗറി മക്‌മൈക്കല്‍ (64), മകന്‍ ട്രാവിസ് (34) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൊലപാത കുറ്റം ചുമത്തിയിട്ടുണ്ട്.

കൊലപാതകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ക്കിടയില്‍ പ്രതിഷേധം ആളിക്കത്തിയിരുന്നു.

Other News