-പി പി ചെറിയന്‍
വാഷിംഗ്ടണ്‍ : രാജ്യത്തിന്റെ അടുത്ത ജോയിന്റ് ചീഫ് ചെയര്‍മാനായി സേവനമനുഷ്ഠിക്കാന്‍ ചരിത്രമെഴുതിയ ഒരു വ്യോമസേനാ യുദ്ധവിമാന പൈലറ്റിനെ പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
എയര്‍ഫോഴ്സ് ജനറല്‍ ചാള്‍സ് ക്യു ബ്രൗണ്‍ ജൂനിയറിന്റെ നോമിനേഷന്‍ ഏറെ നാളായി പ്രതീക്ഷിച്ചിരുന്നു. സെനറ്റ് സ്ഥിരീകരിച്ചാല്‍, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ നിലവിലെ ചെയര്‍മാനായ ആര്‍മി ജനറല്‍ മാര്‍ക്ക് മില്ലിയുടെ കാലാവധി ഒക്ടോബറില്‍ അവസാനിക്കുന്നതോടെ സിക്യു ബ്രൗണ്‍ ജൂനിയര്‍ ചുമതലയേല്‍ക്കും
ബ്രൗണിന്റെ സ്ഥിരീകരണത്തോടെ ആദ്യമായി, പെന്റഗണിന്റെ ഉന്നത സൈനിക, സിവിലിയന്‍ സ്ഥാനങ്ങള്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ വഹികും.പെന്റഗണ്‍ മേധാവി , പ്രതിരോധ സെക്രട്ടറി കറുത്തവര്‍ഗ്ഗക്കാരനായ ലോയ്ഡ് ഓസ്റ്റിന്‍, ഭരണത്തിന്റെ തുടക്കം മുതല്‍ ചുമതലയിലാണ് . ജോയിന്റ് ചീഫ്‌സ് ചെയര്‍മാനായി സേവനമനുഷ്ഠിച്ച മറ്റൊരു കറുത്തവര്‍ഗ്ഗക്കാരന്‍ ആര്‍മി ജനറല്‍ കോളിന്‍ പവല്‍ ആയിരുന്നു.
3,000-ത്തിലധികം ഫ്‌ലൈറ്റ് മണിക്കൂറുകളും എല്ലാ തലങ്ങളിലും കമാന്‍ഡ് അനുഭവവും ഉള്ള ഒരു കരിയര്‍ F-16 ഫൈറ്റര്‍ പൈലറ്റാണ് ബ്രൗണ്‍. അദ്ദേഹം സൈന്യത്തിന്റെ ആദ്യത്തെ ബ്ലാക്ക് പസഫിക് എയര്‍ഫോഴ്സ് കമാന്‍ഡറായി സേവനമനുഷ്ഠിച്ചു, അദ്ദേഹം ഇന്തോ-പസഫിക്കില്‍ ചൈനയെ നേരിടാനുള്ള രാജ്യത്തിന്റെ വ്യോമ തന്ത്രത്തിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു