ഗൂഗിള്‍ മാപ്പില്‍ ഇനി സ്പീഡ് ലിമിറ്റും, പോലീസിന്റെ മൊബൈല്‍ കാമറകളും ലഭ്യമാകും


JUNE 2, 2019, 3:17 AM IST

സാന്‍ഫ്രാന്‍സിസ്‌കോ: വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചാല്‍ ഇനി മുതല്‍ സഞ്ചരിക്കുന്ന റോഡിന്റെ സ്പീഡ് ലിമിറ്റ് മാത്രമല്ല പോലീസിന്റെ സ്പീഡ് കാമറകളും, മൊബൈല്‍ സ്പീഡ് കാമറകളും എവിടെയൊക്കെ ഉണ്ട് എന്ന വിവരങ്ങളും അമേരിക്ക, ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ ലഭ്യമാകും. ഗൂഗിള്‍ മാപ്പിന്റെ താഴെ മൂലയ്ക്കാവും സ്പീഡ് ലിമിറ്റ് കാണപ്പെടുക. വേഗ പരിധി പരിശോധിക്കപ്പെടുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് റോഡിലെ ഐക്കണുകളായാവും കാണപ്പെടുകയെന്ന് സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ അറിയിച്ചു. 

ആന്‍ഡ്രോയിഡുകളിലും, ഐ ഫോണുകളിലും പുതിയ സംവിധാനം ലഭ്യമാകും. സാന്‍ഫ്രാന്‍സിസ്‌കോയിലെ ബേ ഏരിയയിലും, ബ്രസീലിലെ റിയോ ഡി ജനീറോയിലും 2017 മുതല്‍ ഗൂഗിള്‍ ഇതിന്റെ പരീക്ഷണം നടത്തി വരികയായിരുന്നു. 2013 ല്‍ ഗൂഗിള്‍ സ്വന്തമാക്കിയ നാവിഗേഷന്‍ ആപ്പായ് 'വാസെ'യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. 

മുമ്പിലുള്ള പോലീസ് നിരീക്ഷണം, അപകടം, ഗ്യാസ് വില, റോഡ് അടവുകള്‍, വഴിയിലെ തടസങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന സംവിധാനമാണ്  'വാസെ'.


Other News