ടെക്‌സസില്‍ വെടിവയ്പ്പ് ; അഞ്ച് പേര്‍ കൊല്ലപ്പെട്ടു


SEPTEMBER 30, 2022, 7:02 AM IST

മാക്ഗ്രിഗര്‍ (യു.എസ്): അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സസിലെ ചെറു നഗരമായ മാക്ഗ്രിഗറിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.

സുരക്ഷാ ഉദ്യോസ്ഥര്‍ തിരികെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി രാജ്യാന്തര ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അക്രമി പിടിയിലായിട്ടുണ്ട്. എന്നാല്‍, പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റത് അക്രമിക്ക് ആണോയെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല.

പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്ന് പൊലീസ് പറഞ്ഞു. എന്താണ് അക്രമത്തിന് കാരണമെന്നോ അക്രമിയും കൊല്ലപ്പെട്ടവരും തമ്മിലുള്ള ബന്ധമോ വ്യക്തമല്ല. മരിച്ചവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

അക്രമം നടന്ന റസിഡന്‍ഷ്യല്‍ ഏരിയ സുരക്ഷാവലയത്തിലാണെന്ന് ടെക്‌സസ് പൊതുസുരക്ഷ ഏജന്‍സി അറിയിച്ചു. മരിച്ച അഞ്ചുപേര്‍ക്കും വെടിയേറ്റിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ടെക്‌സസ് പൊതുസുരക്ഷ ഏജന്‍സി വക്താവ് സര്‍ജന്റ് റയാന്‍ ഹൊവാര്‍ഡ് വിസമ്മതിച്ചു.

പലരുടെയും മരണകാരണം വ്യക്തമാക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Other News