എച്ച്1ബി വിസ നിരോധനത്തിന്റെ പിന്നാമ്പുറം


AUGUST 10, 2020, 11:23 AM IST

രാജ്യത്തെ ഏറ്റവും വലിയ ടെക് കമ്പനികളിൽ എച്ച് 1 ബി വിസയിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ എത്രത്തോളം വേതനം വാങ്ങുന്നുണ്ട്? ഒറ്റ നോട്ടത്തിൽ ഇതിന്റെ ഉത്തരം ലളിതമാണ്: ധാരാളം. എന്നാൽ ഇതിൽ ശ്രദ്ധിക്കേണ്ട സൂക്ഷ്മ വകഭേദങ്ങളുണ്ട്. ഇതിനായി യുഎസ് ലേബർ ഡിപ്പാർട്ടുമെന്റിന്റെ ലേബർ കണ്ടിഷൻ ആപ്പ്ളിക്കേഷൻ (എൽസിഎ) വെളിപ്പെടുത്തുന്ന എച്ച് 1 ബി വേതന ഡേറ്റാബേസ് പരിശോധിക്കണം.

2019 ഒക്ടോബറിലെ സ്ഥിതിയനുസരിച്ച് എച്ച് 1 ബി സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശരാശരി വേതനം ഗൂഗിളിൽ 138.000 ഡോളർ, മൈക്രോസോഫ്റ്റിൽ 1250,00 ഡോളർ, ആപ്പിളിൽ 120, 307 ഡോളർ എന്നിങ്ങനെയായിരുന്നു.  2020 ഏപ്രിലിൽ ഈ മൂന്നു കമ്പനികളിലെയും വേതനം വർദ്ധിച്ച്‌ ഗൂഗിളിൽ 142,000, മൈക്രോസോഫ്റ്റിൽ 143,520, ആപ്പിളിൽ 168,000, ഫേസ്ബുക്കിൽ 167,000, ആമസോണിൽ 145,500 എന്നിങ്ങനെ ഉയർന്നു.

2020ലെ ഡൈസസ് ടെക് സാലറി റിപ്പോർട്ട് പ്രകാരം   സാങ്കേതികവിദ്യാ വിദഗ്ധർക്ക് ലഭിക്കുന്ന "ശരാശരി" വേതനമായ 94,000 ഡോളറിനെക്കാൾ വളരെ കൂടുതലാണിത്. എന്നാൽ വലിയ ടെക് കമ്പനികൾ അവരുടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്ക് പൊതുവിൽ നൽകുന്ന വേതനത്തിന് ഏകദേശം തുല്യവുമാണ്. 

ബിസിനസ് സർവീസ് മുതൽ കൺസൾട്ടിങ് സ്ഥാപനങ്ങൾ വരെയുള്ള പ്രത്യേകമായ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് എച്ച് 1 ബി തൊഴിലാളികളെ ഈ ടെക് സ്ഥാപനങ്ങൾ ഉപകരാർ അടിസ്ഥാനത്തിൽ നൽകുന്നു. ഉദാഹരണത്തിന് യുഎസ്  ലേബർ ഡിപ്പാർട്ടുമെന്റിന്റെ ഡേറ്റ സെറ്റ് പ്രകാരം  2019 ൽ ആപ്പിൾ 2,274 എച്ച് 1 ബി തൊഴിലാളികളെ രണ്ടാം വിപണിയിൽ നിന്നും വാങ്ങിയപ്പോൾ ഗൂഗിൾ 889 പേർക്ക് ഉപകരാർ നൽകി.

ഉപകരാർ കമ്പനികളിൽ പ്രവർത്തിക്കുന്ന എച്ച് 1 ബി തൊഴിലാളികൾ മറ്റു കമ്പനികളിൽ ജോലിചെയ്യുന്നവരേക്കാൾ കുറഞ്ഞ വേതനമാണ് വാങ്ങുന്നത്. അക്‌സെഞ്ചറിൽ എച്ച് 1 ബി യുടെ ശരാശരി ശമ്പളം 96,366 ഡോളർ ആയിരിക്കുമ്പോൾ ടാറ്റയിൽ അത് 68,000വും ക്യാപ് ജമിനിയിൽ 89,918 ഡോളറുമാണ്. ടെക് ബിസിനസിന് പുറമെ ബിസിനസ് കൺസൾട്ടിങ്‌ കൂടി നടത്തുന്ന ഐബിഎമ്മിൽ 86,653 ഡോളറാണ് നൽകുന്നത്.

വിവിധ എച്ച് 1 ബി തൊഴിലുകൾക്ക് ലഭിക്കുന്ന ശരാശരി ശമ്പളമെന്തെന്നു മനസ്സിലാക്കുന്നതിനായി ഈ രണ്ടാം വിപണിയിലേക്ക്‌ ഉറ്റുനോക്കിയാൽ അത് കൂടുതൽ ഇരുളടഞ്ഞതായി മാറും. കാര്യങ്ങൾ കൂടുതൽ വെളിപ്പെടുത്തുന്നതിനായി ഈ കമ്പനികൾക്കു മേൽ ഫെഡറൽ ഗവണ്മെന്റിന്റെ സമ്മർദ്ദമുണ്ടെങ്കിലും അതാണ് സ്ഥിതി. 

എച്ച് 1 ബി വിസകൾക്കുമേൽ ട്രംപ് ഏർപ്പെടുത്തിയിട്ടുള്ള താൽക്കാലിക നിരോധനം വർഷാവസാനത്തോടെ കാലാവധി കഴിയും. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ അതിന്റെ കാലാവധി നീട്ടിയെന്നുമിരിക്കും. അതെന്തായാലും ഈ താൽക്കാലിക നിരോധനം രാജ്യത്തുള്ള എച്ച് 1 ബി തൊഴിലാളികൾക്ക് ലഭിക്കുന്ന, പ്രത്യേകിച്ച് കമ്പനികൾക്ക് ലഭ്യമാക്കാൻ വലിയ പ്രയാസം നേരിടുന്ന,  പ്രത്യേക വൈദഗ്ധ്യമുള്ളവരുടെ വേതനത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. തത്വത്തിൽ നിരോധനം നീട്ടിയാൽ ടെക് കമ്പനികൾക്ക് രാജ്യത്തിനുള്ളിൽ നിന്നും കൂടുതൽ പേരെ നിയമിക്കേണ്ടതായി വരും. 

രാജ്യത്തിനുള്ളിലെ സാങ്കേതികവിദഗ്ധർക്ക് ഊന്നൽ നൽകുകയെന്നതാണ് നിരോധനത്തിന്റെ ലക്‌ഷ്യം. പ്രത്യേകിച്ച് രാജ്യത്ത് തൊഴിലില്ലായ്മ വളരെ ഇയർന്നു നിൽക്കുകയും തൊഴിലാളികൾക്കായുള്ള ആവശ്യത്തിൽ കുറവ് സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യുഎസിലെ തൊഴിൽ വിപണിയിൽ വിദേശ തൊഴിലാളികൾ എത്തിയാലുണ്ടാകാവുന്ന സ്ഥിതിവിശേഷം മനസ്സിലാക്കി വേണം രാജ്യത്തെ ഇമ്മിഗ്രേഷൻ സിസ്റ്റം പ്രവർത്തിക്കേണ്ടതെന്നു ഉത്തരവിൽ പറയുന്നു.

ഉൽപ്പാദന ക്ഷമതയിൽ വലിയ കുറവുണ്ടാക്കുന്ന സാമ്പത്തിക ആഘാതങ്ങളിൽ നിന്നും കരകയറുമ്പോൾ, ചരിത്രപരമായിത്തന്നെ സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നതിന്റെ പിന്നിലായിരിക്കും തൊഴിലവസരങ്ങളിലുള്ള വർദ്ധനയെന്നും അതിൽ പറയുന്നുണ്ട്.  പ്രതിരോധനമുണ്ടാക്കുന്ന സ്വാധീനം കൃത്യമായി മനസ്സിലാക്കുന്നതിനു പല ക്വാർട്ടറുകൾ വേണ്ടിവരും. അതുവരെയും വലിയ ടെക് കമ്പനികൾക്ക് അവർ നേരിട്ട് നിയമിച്ച എച്ച് 1 ബി സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്ക് താരതമ്യേന ഉയർന്ന വേതനം നൽകേണ്ടതായി  വരും.

Other News