അമേരിക്കയിൽ ക്ഷേത്ര പൂജാരിക്ക് കൊടിയ മർദനം;വംശീയാക്രമണമെന്ന് സംശയം 


JULY 22, 2019, 12:38 AM IST

ന്യൂയോർക്ക് ​: അമേരിക്കയിൽ ക്ഷേത്രപൂ​ജാ​രി​ക്കു കൊടിയ മർദനം. ന്യൂ​യോ​ര്‍​ക്കിലെ ഫ്ലോറൽ പാ​ര്‍​ക്കിലെ ശി​വ​ശ​ക്തി പീ​ഠ്​ ക്ഷേ​ത്ര​ത്തി​നു സ​മീ​പം നടന്നുപോകുമ്പോഴാണ് സ്വാ​മി ഹ​രീ​ഷ്​ ച​ന്ദ​ര്‍ പു​രി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ആ​യു​ധ​വു​മാ​യി പി​റ​കി​ല്‍​നി​ന്നെ​ത്തി​യ ആ​ക്ര​മി ഏ​റെ​നേ​രം മ​ര്‍​ദിച്ചു.മു​ഖ​ത്തു​ള്‍​പ്പെ​ടെ ശ​രീ​ര​ത്തി​ലു​ട​നീ​ളം പ​രി​ക്കേ​റ്റ പൂ​ജാ​രി​യെ  ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു.

സം​ഭ​വ​ത്തി​ല്‍ 52കാ​ര​നാ​യ സെ​ര്‍​ജി​യോ ഗോ​വി​യ എ​ന്ന​യാ​ളെ പോലീസ് അ​റ​സ്​​റ്റ്​ ചെയ്‌തു.വം​ശീ​യാ​ക്ര​മ​ണ​മാ​ണോ​യെ​ന്ന്​ പൊ​ലീ​സ്​ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ആ​ക്ര​മ​ണം, ആ​യു​ധം കൈ​വ​ശം​വെ​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.

'ഇ​ത്​ എന്റെ നാ​ടാ​ണെ​ന്ന്​' വി​ളി​ച്ചു​പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന്​ നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.ഇ​ല്‍​ഹാ​ന്‍ ഉ​മ​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ല്​ ഡെ​മോ​ക്രാ​റ്റ്​ വ​നി​താ കോൺഗ്രസ് അംഗങ്ങളോട് രാ​ജ്യം വി​ട്ടു​പോ​കാ​ന്‍ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ ട്വി​റ്റ​റി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടത് വിവാദമായിരിക്കെയാണ് ആ​ക്ര​മ​ണം. 

Other News