ഹോളിവുഡ് നടന്‍ കെവിന്‍ ഹാര്‍ട്ടിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക് 


SEPTEMBER 3, 2019, 11:00 PM IST

ലോസാഞ്ചലസ്:ഹോളിവുഡ് നടന്‍ കെവിന്‍ ഹാര്‍ട്ട് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. ഗുരുതര പരിക്കുകളോടെ നടനെ നോര്‍ത്ത് റിഡ്‌ജ്‌  മെഡിക്കല്‍ സെന്റർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലോസാഞ്ചലസിലാണ് അപകടമുണ്ടായത്. അര്‍ധ രാത്രി ലോസാഞ്ചലസിലെ മുള്‍ഹോളന്റ് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്നു കെവിൻ ഹാർട്ട്.

കാർ നിയന്ത്രണം വിട്ട് കാര്‍ മറിയുകയായിരുന്നു.കെവിൻ ഹാർട്ടിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഡ്രൈവര്‍ ജറാള്‍ ബ്ലാക്കിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ താരമാണ് കെവിന്‍ ഹാര്‍ട്ട്.

40 വയസുകാരനായ കെവിന്‍ ഹാര്‍ട്ട് ആഫ്രിക്കന്‍ സ്വദേശിയാണ്. കൂടെ യാത്ര ചെയ്‌തിരുന്ന സുഹൃത്ത് അധികം പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെടുകയായിരുന്നു.സുഹൃത്തിന്‍റെ സഹായത്തോടെയാണ് താരത്തെ തന്റെ വസതിക്ക് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. 

Other News