മാരുവാനയുടെ വിലക്ക് നീക്കുന്നതിനുള്ള ബില്‍ ഹൗസ് പാസാക്കി


DECEMBER 5, 2020, 12:32 AM IST

വാഷിംഗ്ടണ്‍: ഫെഡറല്‍ തലത്തില്‍ മാരുവാനയെ നിയമ വിധേയമാക്കുന്ന വിപുലമായ നിയമനിര്‍മ്മാണം സഭ വെള്ളിയാഴ്ച പാസാക്കി. കഞ്ചാവ് ഉപയോഗം കുറ്റകരമല്ലാതാക്കുന്ന നിയമത്തിന് അനുകൂലമായി ചേംബര്‍ ഓഫ് കോണ്‍ഗ്രസ് ആദ്യമായാണ് വോട്ട് ചെയ്തത്.

മരുവാന ഓപ്പര്‍ച്യുനിറ്റി റീഇന്‍വെസ്റ്റ്മെന്റ് ആന്റ് എക്സ്പഞ്ച്‌മെന്റ് ആക്റ്റ് 164 ന് എതിരെ 228 വോട്ടുകള്‍ക്കാണ് പാസാക്കിയത്.ആറ് ഡെമോക്രാറ്റുകള്‍ നിയമനിര്‍മ്മാണത്തിനെതിരെ വോട്ട് ചെയ്തു,

അഞ്ച് റിപ്പബ്ലിക്കന്‍മാര്‍ അനുകൂലമായി വോട്ട് ചെയ്തു. അതേ സമയം ജിഒപി നിയന്ത്രണത്തിലുള്ള സെനറ്റില്‍ അംഗീകരിക്കപ്പെടുന്നതിനുള്ള പോരാട്ടമാണ് ബില്‍ തുടര്‍ന്ന് നേരിടുന്നത്.

Other News