സക്കര്‍ബര്‍ഗിന്റെ ട്രംപ് അനുകൂല നിലപാടിനെതിരെ ഫെയ്‌സ് ബുക്ക് ജീവനക്കാരുടെ പ്രതിഷേധം; വാക്ക് ഔട്ട് നടത്തി


JUNE 2, 2020, 2:43 PM IST

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമീപകാല പോസ്റ്റുകള്‍ സംബന്ധിച്ച കമ്പനിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ഫേസ്ബുക്ക് ജീവനക്കാര്‍ തിങ്കളാഴ്ച 'വെര്‍ച്വല്‍ വാക്ക് ഔട്ട്' നടത്തി. ഫെയ്‌സ് ബുക്കില്‍ നിന്ന് വിട്ടു നിന്ന ജീവനക്കാര്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുകയും ചെയ്തു. ട്രംപിന്റെ വംശീയവരുദ്ധ നിലപാടുകള്‍ തടസമില്ലാതെ പ്രസിദ്ധീകരിക്കാന്‍ ഫെയ്‌സ് ബുക്ക് അനുവദിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ജോലികളില്‍ നിന്ന് പ്രതീകാത്മകമായി വിട്ടുനിന്നത്. നടപടിയെടുക്കൂ എന്ന ഹാഷ് ടാഗിലായിരുന്നു പ്രതിഷേധം.

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിജ് എന്ന യൂവാവിനെ പോലീസ് ശ്വാസം മുട്ടിച്ചു കൊന്നതില്‍ പ്രതിഷേധിച്ചു അമേരിക്കയിലെന്പാടും ജനകീയ പ്രക്ഷോഭം അലയടിക്കുകയാണ്. പ്രക്ഷോഭത്തെ വളരെ ഹീനവും പ്രകോപനപരവുമായ ഭാഷയിലാണ് ട്രംപ് നേരിട്ടത്. ഈ  പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ട്രംപ് നടത്തിയിരുന്നത്. പക്ഷെ, ഫെയ്‌സ്ബുക്ക് ഒഴികെയുള്ള മാധ്യമങ്ങള്‍ ചില നിയന്ത്രണങ്ങള്‍ നടത്തുകയുണ്ടായി. ട്വിറ്റര്‍, അപകടകരമായ സന്ദേശം എന്ന് ടാഗ് ചെയ്യുകയും ചെയ്തു.

 ട്രംപില്‍ വ്യാഴാഴ്ച നടത്തിയ ഈ പരമാര്‍ശങ്ങള്‍ അതേപടി പ്രസിദ്ധീകരിക്കാനുള്ള ഫേസ്ബുക്ക് നേതാക്കളുടെ തീരുമാനത്തില്‍ ജീവനക്കാര്‍ നിരാശയും ലജ്ജയും പ്രകടിപ്പിച്ചു, ''കൊള്ളയടിക്കല്‍ ആരംഭിക്കുമ്പോള്‍ വെടിവെപ്പും ആരംഭിക്കും എന്നാണ് പ്രസിഡന്റ് പോസ്റ്റിലൂടെ പറഞ്ഞത്. പോലീസിന് ട്രംപ് നല്‍കിയ പരസ്യമായ അക്രമാഹ്വാനമാണ് ഇതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

വെര്‍ച്വല്‍ പ്രതിഷേധത്തില്‍ 600 ഓളം ജീവനക്കാര്‍ പങ്കെടുത്തതായി സിഎന്‍ബിസിയും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ചൊവ്വാഴ്ച ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്. ആന്തരിക കാര്യങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യുന്നസ് സംബന്ധിച്ചാണ് ഈ പരിപാടിയെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജീവനക്കാരന്‍ അറിയിച്ചത്.

പക്ഷെ ട്രംപിന്റെ അഭിപ്രായ സ്വാതന്ത്യത്തെ താന്‍ ഏറെ വിലമതിക്കുന്നു എന്നായിരുന്നു സക്കര്‍ബര്‍ഗിന്‍്രെ നിലപാട്.

Other News