അലബാമയില്‍ ദുരന്തം വിതച്ച് ചുഴലികൊടുങ്കാറ്റ്; 23 പേര്‍ മരിച്ചു


MARCH 4, 2019, 4:55 PM IST

ലീ കൗണ്ടി: കിഴക്കന്‍ അലബാമയിലെ ലീ കൗണ്ടിയില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ പെട്ട് 23 പേരെങ്കിലും മരിച്ചതായി അധികൃതര്‍.
അതി ദാരുണമായിരുന്നു ദുരന്തമെന്നും ഒട്ടേറെ നാശ നഷ്ടങ്ങള്‍ സംഭവിച്ചു എന്നും കൗണ്ടി ഷെരിഫ് ജെ ജോണ്‍സ് അറിയിച്ചു.
തകര്‍ന്ന കെട്ടിടങ്ങളുടെയും മറ്റും അഠിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടാവുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്രവരുടെ കൃത്യമായ കണക്കുകള്‍ ഇനിയും വ്യക്തമായിട്ടില്ല.

Other News