വാഷിങ്ടണ്‍: രണ്ടു വര്‍ഷക്കാലമായി തുടരുന്ന വിലക്ക് പിന്‍വലിച്ചതോടെ യൂട്യൂബിലും ഫേസ്ബുക്കിലും സജീവമാകാന്‍ യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നു. തന്റെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചതോടെ 'ഞാന്‍ തിരിച്ചെത്തി' എന്ന പോസ്റ്റ് അദ്ദേഹം പങ്കുവെച്ചു. 2016ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പ്രസംഗവും പോസ്റ്റിനോടൊപ്പം ട്രംപ് പങ്കുവെച്ചു.
കാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്നാണ് ട്രംപിനെ യൂട്യൂബും ഫേസ്ബുക്കും വിലക്കിയത്.
ട്രംപിന്റെ അക്കൗണ്ടിനുണ്ടായിരുന്ന നിരോധനം നീക്കം ചെയ്യുന്നുവെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചതിന് തൊട്ടുപിന്നാലെ യൂട്യൂബും അദ്ദേഹത്തിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതായി അറിയിക്കുകയായിരുന്നു. 'ഇന്ന് മുതല്‍, ഡൊണാള്‍ഡ് ട്രംപിന്റെ ചാനലിന് നിയന്ത്രണമില്ല. പുതിയ ഉള്ളടക്കം അപ്‌ലോഡ് ചെയ്യാമെന്ന് യൂട്യൂബ് പ്രസ്താവനയില്‍ പറഞ്ഞു. മെറ്റ ജനുവരിയില്‍ ട്രംപിന്റെ ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു. 87 മില്യണ്‍ ഫോളോവേഴ്‌സുള്ള അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും കലാപത്തിന് ശേഷം ബ്ലോക്ക് ചെയ്തിരുന്നു.