സഹോദരനെ വിവാഹം കഴിച്ചു, നിയമവിരുദ്ധമായി വന്നു : മിനസോട്ട ഡെമോക്രാറ്റ് വനിത പ്രതിനിധിക്കെതിരെ ട്രംപിന്റെ പരിഹാസം


OCTOBER 17, 2020, 10:22 AM IST

മിനസോട്ട:  വെള്ളിയാഴ്ച നടന്ന പ്രചാരണ റാലിയില്‍ മിനസോട്ടയിലെ ഡെമോക്രാറ്റ് പ്രതിനിധി സൊമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഒമറിനെ അധിക്ഷേധിച്ച് പ്രസിഡന്റ് ട്രംപ്. അവര്‍ അനധികൃതവും അവിഹിതവുമായ മാര്‍ഗത്തിലൂടെയാണ് അമേരിക്കയില്‍ എത്തിയതെന്നും സ്വന്തമായി ഒരു രാജ്യം പോലും ഇല്ലാത്തവള്‍ സഹോദരനെ കല്യാണം കഴിച്ചെന്ന രേഖയുണ്ടാക്കിയാണ് അമേരിക്കയിലേക്ക് കുടിയേറിയതെന്നും ട്രംപ് ആരോപിച്ചു. ഇല്‍ഹാന്‍ ഒമറിനെക്കുറിച്ച് അന്വേഷണം വേണമെന്നും ട്രംപ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടു.

നവംബറിലെ തെരഞ്ഞെടുപ്പില്‍ മിനസോട്ടയില്‍ വിജയം ആവര്‍ത്തിക്കുമെന്നു കരുതുന്ന ഡെമോക്രാറ്റ് പ്രതിനിധിയെ ട്രംപ്  അവഹേളിക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.

ട്രംപിന്റെ പ്രചാരണ പ്രസംഗങ്ങളില്‍ ഒരു  ലക്ഷ്യമാണ് ഒമറും മറ്റ് ലിബറല്‍ വനിതാ നിയമനിര്‍മ്മാതാക്കളും. വെള്ളിയാഴ്ച, ഫ്‌ലോറിഡയിലെ ഓകാലയില്‍ നടന്ന ഒരു റാലിയിലാണ് ട്രംപ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.  

''അവള്‍ നമ്മുടെ രാജ്യത്തെ വെറുക്കുന്നു. അവള്‍ ഒരു സര്‍ക്കാര്‍ പോലുമില്ലാത്ത ഒരു സ്ഥലത്ത് നിന്നാണ് വരുന്നത്, എന്നിട്ട്  അവള്‍ ഇവിടെ വരുന്നത് നമ്മുടെ രാജ്യം എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്ന് പറയുന്നു, ''അദ്ദേഹം സദസ്സിനോട് പറഞ്ഞു.

''വളരെ നന്ദി, അവള്‍ ഒരു യഥാര്‍ത്ഥയാണ് - അവള്‍ ഒരു അത്ഭുതമാണ് - അവള്‍ ഒരു അത്ഭുത വ്യക്തിയാണ്,'' അദ്ദേഹം പരിഹാസത്തോടെ കൂട്ടിച്ചേര്‍ത്തു.

 ഒന്നുകില്‍ അവള്‍ സഹോദരനെ വിവാഹം കഴിക്കുകയോ നിയമവിരുദ്ധമായി യുഎസിലേക്ക് കുടിയേറുകയോ ചെയ്തതായി തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. ട്രംപ് മുമ്പും സമാനമായ കിംവദന്തി പ്രചരിപ്പിച്ചിരുന്നു, 2019 ജൂലൈയില്‍ മാധ്യമപ്രവര്‍ത്തകരോട് ''ആരെങ്കിലും അത് നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്ന് പറഞ്ഞിരുന്നു.

Other News