ഇന്ത്യന്‍- അമേരിക്കന്‍ രാഹുല്‍ റോയ്-ചൗധരി ഗ്രാമര്‍ലിയുടെ സി ഇ ഒ


MARCH 22, 2023, 8:13 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ അമേരിക്കന്‍ രാഹുല്‍ റോയ് ചൗധരി ഗ്രാമര്‍ലിയുടെ സി ഇ ഒ ആയി തെരഞ്ഞെടുക്കപ്പെട്ടു. സ്്‌പെല്ലിംഗ്, വ്യാകരണം, വിരാമചിഹ്നം, കോപ്പിയടി അവലോകനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇംഗ്ലീഷ് എഴുതുന്നതില്‍ കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള സഹായം നല്‍കുന്ന സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള കമ്പനിയാണ് ഗ്രാമര്‍ലി. മെയ് ഒന്നിന് പുതിയ സി ഇ ഒ ചുമതലയേല്‍ക്കും. 

ടീം അംഗങ്ങള്‍ക്ക് അയച്ച ഇമെയിലില്‍ ഗ്രാമര്‍ലിയുടെ നിലവിലെ സി ഇ ഒ ബ്രാഡ് ഹൂവറാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഉത്പന്നത്തിനും ബിസിനസിലും കുറവുണ്ടായിരിക്കുകയാണെന്നും അടുത്തു അളവുകോലുകള്‍ ഉപയോഗിക്കേണ്ട സമയമായെന്നും പറഞ്ഞാണ് ബ്രാഡ് ഹൂവര്‍ പുതിയ സി ഇ ഒയെ പ്രഖ്യാപിച്ചത്. നേതൃപാടവത്തിന്റെ പുതിയ യുഗം മാറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്നും  ഗ്രാമര്‍ലിയുടെ തലപ്പത്ത് പന്ത്രണ്ട് വര്‍ഷത്തിന് ശേഷം മെയ് ഒന്നിന് നിലവിലെ ആഗോള ഉത്പന്ന തലവന്‍ രാഹുല്‍ റോയ്-ചൗധരിക്ക് ബാറ്റണ്‍ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. കമ്പനി അതിന്റെ പതിനാലാം ജന്മദിനത്തോട് അടുക്കുമ്പോള്‍ പരിവര്‍ത്തനത്തിന് അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആശയവിനിമയം മെച്ചപ്പെടുത്തി ജീവിതം മെച്ചപ്പെടുത്തുക എന്ന ദൗത്യത്തില്‍ രണ്ട് വര്‍ഷം മുമ്പാണഅ ഗ്രാമര്‍ലിയില്‍ ചേര്‍ന്നതെന്നും മെയ് ഒന്നുമുതല്‍ ഗ്രാമര്‍ലിയുടെ സി ഇ ഒ എന്ന നിലയില്‍ പുതിയ ദൗത്യം നിര്‍വഹിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും ചൗധരി പറഞ്ഞു. 

ഗ്രാമര്‍ലിയില്‍ ചേരുന്നതിന് മുമ്പ് റോയ്-ചൗധരി ഗൂഗിളില്‍ പ്രൊഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡന്റായിരുന്നു. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച് അദ്ദേഹം 14 വര്‍ഷമാണ് അദ്ദേഹം അവിടെ ജോലി ചെയ്തു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എം ബി എ ബിരുദം നേടിയ ചൗധരി കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ എം എസും ഹാമില്‍ട്ടണ്‍ കോളേജില്‍ നിന്ന് ഗണിതത്തില്‍ ബി എയും സ്വന്തമാക്കി.

Other News