ഇന്ത്യൻ അമേരിക്കൻ വംശജ ഷിറിൻ മാത്യുവിനെ സതേൺ കാലിഫോർണിയ ഡിസ്ട്രിക്ട് ജഡ്ജിയായി നോമിനേറ്റ് ചെയ്തു


AUGUST 30, 2019, 2:37 PM IST

കാലിഫോർണിയ: സതേൺ കാലിഫോർണിയ ഡിസ്ട്രിക്ട് ജഡ്ജിയായി ഇന്ത്യൻ അമേരിക്കൻ ഷിറിൻ മാത്യുവിനെ യുഎസ്  പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് നോമിനേറ്റ് ചെയ്തു.

ആഗസ്റ്റ് 28 ബുധനാഴ്ചയാണ് ഇത് സംബന്ധിച്ചു വൈറ്റ് ഹൗസിൽ നിന്നും ഉത്തരവിറങ്ങിയത്.

മുൻ ഫെഡറൽ പ്രോസിക്യൂട്ടറായിരുന്ന ഷിറിൻ മാത്യു സതേൺ ഡിസ്ട്രി്ര്രക് ഓഫ് കാലിഫോർണിയ യു.എസ്.അറ്റോർണി ഓഫീസിൽ ക്രിമിനൽ ഹെൽത്ത് കെയർ ഫ്രോട് കോർഡ്ിനേറ്റായും പ്രവർത്തിച്ചിട്ടുണ്ട്.

സാൻഡിയാഗൊ ചാപ്റ്റർ സൗത്ത് ഏഷ്യൻ ബാർ അസ്സോസിയേഷൻ ബോർഡ് ഓഫ് ഡയറക്ടറായ മാത്യൂസ് യു.എസ്. ആംഡ് ഫോർസസ് വിമുക്ത ഭടന്മാരുടെ ലീഡൽ അസിസ്റ്റന്റായിരുന്നു.

ജോർജ് ടൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദവും, ഡ്യൂക്ക് യൂണിവേഴ്‌സിറ്റി സ്‌ക്കൂൾ ഓഫ് ലൊയിൽ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്.

സാമൂഹ്യ പ്രവർത്തക കൂടിയായ ഷിറിൻ മാത്യുവിന് നോമിനേഷൻ ലഭിച്ചതിൽ സഹപ്രവർത്തകർ ആഹ്ലാദത്തിലാണ്.സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഡിസ്ട്രി്ര്രക് കോടതി ജഡജിയായി ചുമതലയേൽക്കും.


പി പി ചെറിയാൻ

Other News