ഇന്ത്യന്‍-അമേരിക്കന്‍ സര്‍ജന്‍ വിവാഹ ഫോട്ടോഗ്രാഫറില്‍ നിന്ന് 76,000 ഡോളര്‍ റീഫണ്ട് ആവശ്യപ്പെടുന്നു, കാരണം...


JANUARY 31, 2023, 7:45 AM IST

ന്യൂജേഴ്‌സി: യുഎസിലെ ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റിയില്‍ വന്‍ ആഢംബരത്തോടുകൂടിയുള്ള വിവാഹ ചടങ്ങളുകള്‍ പതിവാണ്. കല്യാണം വളരെ ആര്‍ഭാടം നിറഞ്ഞതും തുര്‍ക്കി പോലുള്ള ഒരു വിദേശ ലൊക്കേഷനില്‍ സജ്ജീകരിച്ചിരിക്കുന്നതും ഓരോ മുഹൂര്‍ത്തവും അവിസ്മരണീയമാക്കാന്‍ വധു ആവശ്യപ്പെടുന്ന ഒരു വിവാഹ ഫോട്ടോഗ്രാഫറെയും തിരഞ്ഞെടുക്കുമ്പോള്‍, മൊത്തത്തില്‍ ഒരു ' സിനിമ ഷൂട്ടിംഗിന്റെ പകിട്ട് തോന്നിപ്പിക്കുന്ന' വിവാഹമാണെന്ന് ആര്‍ക്കും തോന്നാം. എന്നാല്‍ ബോളിവുഡ് യക്ഷിക്കഥ സിനിമകളിലെന്നപോലെ, യഥാര്‍ത്ഥ ജീവിതത്തിലും ട്വിസ്റ്റുകളും ടേണുകളും ഉണ്ട്.

യുഎസിലെ ന്യൂജേഴ്സിയില്‍ നിന്നുള്ള  ഇന്ത്യന്‍-അമേരിക്കന്‍ സര്‍ജന്‍ അമിത് പട്ടേല്‍ (59) തന്റെ മകള്‍ അനീഷ (28)യും അര്‍ജുന്‍ മേത്തയും തമ്മിലുള്ള വിവാഹത്തിന് ചിത്രങ്ങളെടുക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രമുഖ ഫോട്ടോഗ്രാഫറെ വിവാഹദിനത്തിന്റെ തൊട്ടുമുമ്പ് ജോലിയില്‍ നിന്ന് ഗത്യന്തരമില്ലാതെ ഒഴിവാക്കേണ്ടിവന്നു. തുര്‍ക്കിയിലായിരുന്നു വിവാഹം.

മുന്‍കൂട്ടിയുള്ള കരാര്‍ അനുസരിച്ച് എല്ലാം പറഞ്ഞുറപ്പിച്ച് പ്രതിഫലവും കൈപ്പറ്റിയതിനുശേഷം അവസാന നിമിഷത്തില്‍ പുതിയ പുതിയ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് ഡോക്ടറെയും കുടുംബത്തെയും വെള്ളം കുടിപ്പിച്ച ഫോട്ടോഗ്രാഫര്‍ ക്ലെയ്ന്‍ ഗെസ്സലിനെയാണ് ഒഴിവാക്കിയത്. കഷ്ടപ്പെട്ടു കണ്ടുപിടിച്ച മറ്റൊരു ഫോട്ടോ ഗ്രാഫറെ കൊണ്ട് വിവാഹ ഫോട്ടോകള്‍ എടുപ്പിക്കുകയും ചെയ്തു. തന്നെ പ്രതിസന്ധിയിലാക്കിയ ക്ലെയ്ന്‍ ഗെസ്സലിനെതിരെ ഡോ. പട്ടേല്‍ നിയമ നടപടി ആരംഭിച്ചിരിക്കുകയാണ്. തന്നില്‍ നിന്ന് കൈപ്പറ്റിയ 76,000 ഡോളര്‍ തിരികെ വേണമെന്നാണ് ഡോക്ടറുടെ ആവശ്യം.

 അതേസമയം, തുര്‍ക്കിയിലെ നാല് ദിവസത്തെ ആഘോഷത്തില്‍ വധുവിന് അണിയാന്‍ വിലപിടിപ്പുള്ള 13 തരം ആചാരപരമായ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നു.  250 അതിഥികളാണ് വിവാഹത്തിനായി തുര്‍ക്കിയിലേക്ക് പറന്നത്. വിവാഹത്തിന് പാരമ്പര്യ ആചാരാനുഷ്ഠാനങ്ങള്‍ക്കു പുറമെ ഒരു വര്‍ഷം നീണ്ട ആസൂത്രണവും ഉണ്ടായിരുന്നു.

 'വളരെ നാളുകള്‍ക്കുള്ളില്‍' കുടുംബത്തിലെ ആദ്യത്തെ വിവാഹമാണിതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിനോട് സംസാരിച്ച പട്ടേല്‍ പറഞ്ഞു. ഫോട്ടോഗ്രഫിക്കുമാത്രം ബില്‍ 'ആറക്ക സംഖ്യയാണ്. എന്നാല്‍ ഗെസെല്‍ കാരണം ഇത് ഏതാണ്ട് ഒരു ദുരന്തമായിരുന്നു.

'' നിങ്ങളുടെ മകളുടെ വിവാഹത്തിന് കുറച്ച് ദിവസം മുമ്പ് അവള്‍ തിരഞ്ഞെടുത്ത ഫോട്ടോഗ്രാഫര്‍ വരുന്നില്ലെന്നറിഞ്ഞാല്‍ എത്ര പരിഭ്രാന്തരാകും നമ്മള്‍. ''പട്ടേല്‍ ചോദിച്ചു.

ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, ഗെസ്സലും അദ്ദേഹത്തിന്റെ സ്റ്റുഡിയോയും വിവാഹത്തിന്റെ ഒന്നിലധികം ചടങ്ങുകളില്‍ താന്‍ 'പ്രധാന ഫോട്ടോഗ്രാഫര്‍' ആയിരിക്കുമെന്നും താനും സംഘവും പരിപാടികള്‍ നടക്കുന്ന സ്ഥലത്തേക്കാള്‍ വ്യത്യസ്തമായ ഒരു ആഡംബര ഹോട്ടലില്‍ താമസിക്കുമെന്നും രേഖാമൂലം സമ്മതിച്ചിരുന്നു.

വധുവിന്റെ പിതാവ് തുര്‍ക്കിയിലേക്ക് വിമാനം കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍, 'ആര് , എന്ത്, എപ്പോള്‍ ഷൂട്ട് ചെയ്യണമെന്ന്' ഗെസല്‍ തീരുമാനിക്കുമെന്ന് അറിയിക്കുന്ന ഒരു ഈ മെയില്‍ അയച്ചു. വിവാഹം നടക്കേണ്ട അതേ ആഡംബര ഹോട്ടലില്‍ തന്നെ തങ്ങള്‍ക്ക് മുറികള്‍ ബുക്ക് ചെയ്യണമെന്ന് ഗെസെല്‍ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ വിവഹം ഷൂട്ട് ചെയ്യാന്‍ വരാനാകില്ലെന്നും ഫോട്ടോഗ്രാഫര്‍ ഡിമാന്റ് ചെയ്തതാണ് പ്രകോപനത്തിന് കാരണം.

Other News