കാലിഫോർണിയയിൽ ഇന്ത്യന്‍ വ്യവസായിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി


OCTOBER 4, 2019, 1:10 AM IST

കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജനായ വ്യവസായിയും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്​ കമ്പനിയായ അത്രെ നെറ്റ്​ ഇന്‍കി​​ന്റെ സ്ഥാപകനുമായ തുഷാര്‍ അത്രെയെ (50) തട്ടികൊണ്ടുപോയി കൊലപ്പെടുത്തി.

കാലിഫോര്‍ണിയ സാന്ത ക്രൂസിലെ വസതിയില്‍ നിന്ന് ഒക്​ടോബര്‍ ഒന്നിനാണ്​ തുഷാറിനെ കടത്തികൊണ്ടുപോയത്​. പൊലീസ്​ നടത്തിയ തെരച്ചിലില്‍ അത്രെയുടെ ഗേൾ ഫ്രണ്ടിന്റെ കാറിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ചൊവ്വാഴ്​ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ്​ തുഷാര്‍ അത്രെയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്​. ആ സമയം തുഷാറി​ന്റെ വസതിയില്‍ നിന്ന്​ പൊലീസ്​ എമര്‍ജന്‍സി നമ്പറിലേക്ക്​ ഫോണ്‍ വിളിച്ചിരുന്നു.

തുടര്‍ന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തില്‍ സാന്തക്രൂസ്​ മൗണ്ടൻസ്  ഏരിയയില്‍ അത്രെയുടെ ഗേൾ ഫ്രണ്ടിന്റെ  ബി എം ഡബ്ല്യൂ  എസ് യു വി കാര്‍ കണ്ടെത്തി.കാറിനുള്ളില്‍ അത്രെയുടെ മൃതദേഹം ഉണ്ടായിരുന്നു.

കൊലപാതകത്തിന്​ പിന്നില്‍ മോഷണശ്രമമാണെന്ന്​ കരുതുന്നതായി പൊലീസ്​ അറിയിച്ചു.

Other News