അമേരിക്കൻ നാടുകടത്തല്‍ കേന്ദ്രത്തില്‍ ഇന്ത്യക്കാരുടെ നിരാഹാരം മൂന്നാം വാരത്തിലേക്ക് 


JULY 30, 2019, 3:10 AM IST

ഹൂ​സ്​​റ്റ​ണ്‍: ടെ​ക്​​സ​സി​ലെ എ​ല്‍ പാ​സോ​യി​ല്‍ അമേരിക്കൻ എ​മി​ഗ്രേ​ഷ​ന്‍ ആ​ന്‍​ഡ്​​ ക​സ്​​റ്റം​സ്​ എൻഫോഴ്സ്മെന്റ് (ഐ സി ഇ) കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​യു​ന്ന മൂ​ന്നു ഇ​ന്ത്യ​ക്കാ​രു​ടെ നി​രാ​ഹാ​ര സ​മ​രം 20 ദി​വ​സം പി​ന്നി​ട്ടു. ത​ങ്ങ​ളെ വിട്ടയയ്ക്കണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഈ മാസം ഒൻപതിന് നി​രാ​ഹാ​രം ആ​രം​ഭി​ച്ച ഇ​വ​ര്‍​ക്ക്​ ബ​ലം പ്ര​യോ​ഗി​ച്ച്‌​ ഐ ​സി ​ഇ ​അ​ധി​കൃ​ത​ര്‍ ഡ്രി​പ്​ ന​ല്‍​കാ​ന്‍ ശ്ര​മി​ച്ച​താ​യി ഇ​വ​രു​ടെ അ​ഭി​ഭാ​ഷ​ക ലി​ന്‍​ഡ കൊ​ര്‍​ചാ​ഡോ പ​റ​ഞ്ഞു. 

അമേരിക്കയിൽ അ​ഭ​യം തേ​ടാ​നു​ള്ള ഇ​വ​രു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ നി​ര​സി​ച്ച ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സ്​ വീ​ണ്ടും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ്​ ഇ​വ​രു​ടെ ആ​വ​ശ്യം. നി​രാ​ഹാ​രം ന​ട​ത്തു​ന്ന​വ​രി​ല്‍ ഒ​രാ​ള്‍ ഒ​രു വ​ര്‍​ഷ​ത്തി​ല​ധി​ക​വും ര​ണ്ടു​പേ​ര്‍ മാ​സ​ങ്ങ​ളാ​യും ഐ സി ഇയുടെ  നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ലാ​ണ്. സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍​ക്ക്​ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം ഡ്രി​പ്​ ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ​യാ​ഴ്​​ച അമേരിക്കൻ നീ​തി വ​കു​പ്പ്​ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. നി​ര്‍​ബ​ന്ധി​ത​മാ​യി ഭ​ക്ഷ​ണം ന​ല്‍​ക​ലാ​കും അ​ടു​ത്ത​ഘ​ട്ട​മെ​ന്ന്​ ഭ​യ​ക്കു​ന്ന​താ​യി ആ​ക്​​ടി​വി​സ്​​റ്റു​ക​ളും അ​ഭി​ഭാ​ഷ​ക​രും പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ കേ​സി​ല്‍ പ​ക്ഷ​പാ​ത​പ​ര​വും വി​വേ​ച​ന​പൂ​ര്‍​ണ​വു​മാ​യി അമേരിക്കൻ കു​ടി​യേ​റ്റ കോ​ട​തി ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ്​ തന്റെ ക​ക്ഷി​ക​ള്‍ ഐ സി ഇ നാടുകടത്തൽ കേന്ദ്രത്തിൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച​തെ​ന്ന്​ ലി​ന്‍​ഡ പ​റ​ഞ്ഞു. നീ​തി​യു​ക്​​ത​മ​ല്ലാ​ത്ത കു​ടി​യേ​റ്റ ന​ട​പ​ടി​ക​ള്‍ വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​രാ​ഹാ​ര​മ​ല്ലാ​തെ മ​റ്റു​വ​ഴി​ക​ള്‍ അ​വ​ര്‍​ക്കി​ല്ലെ​ന്നു അഭിഭാഷക ചൂണ്ടിക്കാട്ടി.

ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ ഇ​ന്ത്യ​ന്‍ ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്. ഒ​​ട്ടേ​റോ നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ല്‍ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ര്‍​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ര​നെ എ​ട്ടാം ദി​വ​സം ഇ​ന്ത്യ​യി​ലേ​ക്ക​യ​ച്ച​താ​യി ആരോപിക്കപ്പെടുന്നു.എ​ന്നാ​ല്‍, ഇ​ക്കാ​ര്യം ഐ സി ​ഇ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Other News