ഇന്ത്യക്കാരായ നാലുപേര്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു


JUNE 17, 2019, 4:44 PM IST

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരായ നാലു കുടുംബാംഗങ്ങള്‍ അമേരിക്കയില്‍ വീടിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചന്ദ്രശേഖര്‍ സുങ്കാര(44), ലാവണ്യ സുങ്കാര(41), പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

വെസ്റ്റ് ഡെസ് മോയിന്‍സിലെ വീടിനുള്ളില്‍ ശനിയാഴ്ച രാവിലെയാണ്് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.  ഇവരുടെ വീട്ടില്‍ താമസിച്ചിരുന്ന അതിഥികളാണ് മൃതദേഹങ്ങള്‍ കണ്ടതും പോലീസില്‍ വിവരം അറിയിച്ചതും.

കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതശരീരങ്ങളില്‍ നിരവധി വെടിയേറ്റതിന്റെ  പാടുകള്‍ ഉണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് ഡെസ് മോയിന്‍സ് പോലീസ് അധികൃതര്‍ അറിയിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Other News