ജോ ബൈഡന്റെ മകനെതിരെ കുറ്റപത്രം


SEPTEMBER 17, 2023, 12:26 AM IST

ന്യൂയോര്‍ക്ക്: യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ കുറ്റപത്രം. 2018ല്‍ തോക്ക് വാങ്ങിയപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചില്ലെന്ന തെറ്റായ വിവരം നല്‍കിയതിനെതിരെയാണ് കേസ്.

ഡെലവെയറിലെ ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഹണ്ടറിനെതിരെ മൂന്ന് ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയത്. ഹണ്ടര്‍ നിയമവിരുദ്ധമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഹണ്ടര്‍ വിചാരണ നേരിടണം. 

അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍ വീണ്ടും മത്സരിക്കാനൊരുങ്ങവെയാണ് മകന്റെ കേസ് തലവേദനയാകുന്നത്. ഇതാദ്യമായാണ് ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ മകനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ലഹരി ഉപയോഗത്തിലൂടെ വിവാദങ്ങളുടെ തോഴനായി മാറിയ വ്യക്തിയാണ് ഹണ്ടര്‍. അതേസമയം ഹണ്ടറിനെതിരെയുള്ള കുറ്റം തെളിയുന്ന പക്ഷം, പ്രസിഡന്റ് പൊറുക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

Other News