രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ദൗര്‍ഭാഗ്യകരം


MARCH 24, 2023, 9:47 PM IST

ഡാളസ്: രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി വളരെ ദൗര്‍ഭാഗ്യകരമെന്നു അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എബി തോമസ് അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാന്ധി എന്ന ജനകീയ നേതാവ് ജനാധിപത്യത്തിനും മതേതരത്വത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി ജീവന്‍ ഒഴിഞ്ഞുവെച്ച കുടുംബത്തിലെ തുടര്‍ക്കണ്ണിയാണ്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കി അധികാരത്തെ ദുരുപയോഗം ചെയ്യുക എന്നതിലൂടെ വര്‍ഷങ്ങളായി ഇന്ത്യന്‍ ജനത കാത്തു പരിപാലിച്ച ജനാധിപത്യ മര്യാദകള്‍ ലംഘിക്കപ്പെടുന്നതായി തോമസ് ആരോപിച്ചു.

Other News