സുഷമ സ്വരാജിനെ അനുസ്മരിച്ച് ഇവാങ്ക ട്രംപ്


AUGUST 13, 2019, 2:42 PM IST

വാഷിംഗ്ടണ്‍: സുഷമ സ്വരാജിന്റെ വിയോഗം സമര്‍പ്പണ ബോധമുള്ള പൊതുപ്രവര്‍ത്തകയെയാണ് രാജ്യത്തിന് നഷ്ടമാക്കിയതെന്ന് ട്രംപിന്റെ ഉപദേശകയും മകളുമായ ഇവാങ്ക ട്രംപ് അനുസ്മരിച്ചു.  

ആഗോളതലത്തില്‍ ആദരിക്കപ്പെട്ടിരുന്ന സുഷമയുമായി പരിചയപ്പെടുന്നതു തന്നെ ഒരഭിമാനമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. സുഷമയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചുള്ള സന്ദേശത്തിലാണ് സുഷമയുമായുള്ള വ്യക്തിപര ബന്ധം ഇവാങ്ക വിവരിച്ചിരിക്കുന്നത്. 

സുഷമ സ്വരാജ് അമേരിക്കയുടെ അടുത്ത സുഹൃത്തായിരുന്നുവെന്നും ആഗോളതലത്തില്‍ ജനാധിപത്യവും സമാധാനവും പുലര്‍ന്നു കാണാന്‍ ആഗ്രഹിച്ച മഹത് വ്യക്തിയായിരുന്നുവെന്നും ഇവാങ്ക സന്ദേശത്തില്‍ ചൂണ്ടികാട്ടി.  പി.പി. ചെറിയാന്‍

Other News