ജെറോം പവല്‍ സെന്‍ട്രല്‍ ബാങ്ക് ചെയര്‍മാന്‍


NOVEMBER 22, 2021, 10:20 PM IST

വാഷിംഗ്ടണ്‍: ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെ സെന്‍ട്രല്‍ ബാങ്ക് ചെയര്‍മാനായി പ്രസിഡന്റ് ജോബൈഡന്‍ നോമിനേറ്റ് ചെയ്തു. ഫെഡറല്‍ ഗവര്‍ണര്‍ ലേല്‍ ബ്രൈനാര്‍ഡിനെ ഫെഡറല്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായും നോമിനേറ്റ് ചെയ്തു. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ പവല്‍, 2018 മുതല്‍ ഫെഡറല്‍ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍ അധ്യക്ഷനാണ്. മുന്‍ പ്രസിഡന്റ് ഒബാമ അദ്ദേഹത്തെ ഫെഡറല്‍ ബോര്‍ഡിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത പവല്‍ അഞ്ച് വര്‍ഷത്തിന് ശേഷം മുന്‍ പ്രസിഡന്റ് ട്രംപിന്റെ നാമനിര്‍ദ്ദേശത്തില്‍ ബാങ്കിനെ നയിക്കാനും നിയോഗിക്കപ്പെട്ടിരുന്നു. ഇരു പാര്‍ട്ടികളുടേയും പിന്തുണ അദ്ദേഹത്തിന് നേടാനായി.  

ബൈഡന്‍ പവലിനു പകരം മറ്റൊരു പേര് നിര്‍ദ്ദേശിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. വിശാല സാമ്പത്തിക അജണ്ടയുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്ന ഫെഡറല്‍ മേധാവിയെ നിയമിക്കണമെന്ന സമ്മര്‍ദ്ദവും അദ്ദേഹത്തിനുണ്ടായിരുന്നു.

Other News