തെരഞ്ഞെടുപ്പ് ക്രമക്കേടാരോപണം തെളിയിക്കാൻ ട്രംപ് പക്ഷം ആശ്രയിക്കുന്നത്  മലയാളി വനിതയുടെ ആരോപണം


NOVEMBER 21, 2020, 7:33 PM IST

ഡെട്രോയിറ്റ്: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് വോട്ടുചെയ്യാന്‍ വോട്ടര്‍മാരെ പരിശീലിപ്പിച്ചതായി താന്‍ കണ്ടതായി ഡെട്രോയിറ്റ് നഗരത്തിലെ മലയാളി ഉദ്യോഗസ്ഥ ജെസ്സി ജേക്കബ്.

ഗ്രേറ്റ് ലേക്‌സ് ജസ്റ്റിസ് ലോ സെന്റര്‍ സമര്‍പ്പിച്ച വ്യവഹാരത്തില്‍ അടങ്ങിയിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ഈ ആരോപണം ഉയര്‍ന്നത്.

അമേരിക്കയില്‍ 'ദശകങ്ങളായി' താമസിക്കുന്ന ജെസ്സി ജേക്കബ് എന്ന മലയാളി വനിതയുടെ ആരോപണങ്ങളാണ് പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തന്‍ റൂഡി ജൂലിയാനി തങ്ങള്‍ ആരോപിക്കുന്ന  തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്ക് തെളിവായി മുന്നോട്ടു വച്ചിട്ടുള്ളത്.

ഡിട്രോയ്റ്റ് സിറ്റിയില്‍ ജോലി ചെയ്തുവരുന്ന താന്‍ പ്രവര്‍ത്തിച്ച പോളിങ് ബൂത്തില്‍  ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ വൈസ് പ്രസിഡന്റ് ജോലി ബൈഡന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് താന്‍ നേരിട്ട് കണ്ടുവെന്നാണ് ജെസ്സി ജേക്കബ് ഉന്നയിച്ചിട്ടുള്ള മുഖ്യ ആരോപണം.

ഗ്രേറ്റ് ലേക്സ് ജസ്റ്റിസ് ലോ സെന്ററില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ജെസ്സി ജേക്കബ് തന്റെ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

നേരത്തെ സിറ്റി അധികാരികള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് നിരവധി പേര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തിട്ടുള്ള  'വിസില്‍ ബ്‌ളോവര്‍' ആണ് ജെസി ജേക്കബ്.കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളജിലെ മുന്‍ വിദ്യാര്‍ത്ഥിനിയാണിവര്‍.

Other News