മലയാളിയായ മജു വര്‍ഗീസ് ജോബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചരണ സിഇഒ


SEPTEMBER 11, 2019, 5:19 PM IST

വാഷിംഗ്ടണ്‍, ഡി.സി: ഒബാമ വൈറ്റ് ഹൗസില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന മജു വര്‍ഗീസിനെ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സീനിയര്‍ അഡൈ്വസറുമായി നിയമിച്ചു.ബൈഡന്റെ പ്രചാരണം തടസങ്ങളില്ലാതെ മുന്നോട്ടു കൊണ്ടു പോവുകയാണു മജു വര്‍ഗീസിന്റെ ചുമതല.

'കാര്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്നു് വ്യക്തമായി അറിയാവുന്നയാള്‍' എന്നാണു വര്‍ഗീസിനെ ഒരു നിരീക്ഷകന്‍ വിശേഷിപ്പിച്ചത്.

മാനേജ്‌മെന്റ്,അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ ഒബാമയുടെ അസിസ്റ്റന്റ് ആയും ഡപ്യൂട്ടി ഡയറക്ടറായും വൈറ്റ് ഹൗസില്‍ ആറു വര്‍ഷത്തിലേറെ സേവനമനുഷ്ടിച്ച വര്‍ഗീസിന്റെ  അനുഭവ സമ്പത്ത് ബൈഡന്റെ പ്രചാരണത്തിനു സഹായകരമാകുമെന്ന് നിരീക്ഷകര്‍ 'ദി ഹില്‍' പത്രത്തോടു പറഞ്ഞു. വൈറ്റ് ഹൗസില്‍ തന്റെ കീഴിലും കൂടെയും പ്രവര്‍ത്തിച്ചവരെയാണ് ബൈഡന്റെ പ്രചരണടീമില്‍ നിയന്ത്രിക്കേണ്ടിവരിക.രാഷ്ട്രീയ രംഗത്ത്ആഴത്തിലുള്ള പരിചയം കൈമുതലായുള്ള വര്‍ഗീസ് പ്രചാരണം പ്രൊഫഷണലൈസ് ചെയ്യാന്‍ സഹായിക്കുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ ഇപ്പോഴും മുന്‍ നിരയില്‍ ബൈഡന്‍ തന്നെയാണ്. എങ്കിലും 76കാരനായ അദ്ധേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ പ്രചാരണത്തെ ദോഷമായി ബാധിക്കുകയും ചെയ്തു. ഇത്തരം സാഹചര്യത്തില്‍ മികച്ച കൂടുതല്‍ പേരുടെ സേവനം അദ്ധേഹത്തിനുണ്ടാവേണ്ടതുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തീലാണു വര്‍ഗീസിന്റെ നിയമനം. ഒന്നിലധികം രീതിയില്‍ വര്‍ഗീസ് പ്രചാരണത്തെ സഹായിക്കുമെന്നു നിരീക്ഷകന്‍ ദി ഹില്ലിനോടു പറഞ്ഞു.

പ്രമുഖ എഴൂത്തുകാരി സരോജ വര്‍ഗീസിന്റെ പുത്രനാണു വര്‍ഗീസ്. ഹോഫ്‌സ്ട്രാ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണു നിയമ ബിരുദം നേടിയത്.

Other News