കമല അങ്കത്തിനിറങ്ങി;   24 മണിക്കൂറിനുള്ളില്‍ ജോ ബൈഡന്‍ 26 മില്യണ്‍ ഡോളര്‍ സമാഹരിച്ചു


AUGUST 13, 2020, 7:16 PM IST

വാഷിംഗ്ടണ്‍: കമല ഹാരിസിനെ തന്റെ മത്സര ജോടിയായി പ്രഖ്യാപിച്ചതിന് ശേഷം 24 മണിക്കൂറിനുള്ളില്‍ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ 26 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. 

മുന്‍ധനസമാഹരണങ്ങളിലെ  ഏകദിന റെക്കോര്‍ഡിന്റെ ഇരട്ടി തുകയാണ് ഇപ്പോള്‍ ലഭിച്ചത്. ഒരു പ്രധാന പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റില്‍ ആദ്യത്തെ കറുത്ത വംശജയെ തിരഞ്ഞെടുത്തതിന് ശേഷം ഡെമോക്രാറ്റുകള്‍ക്കിടയില്‍ ഉണ്ടായ ആവേശത്തിന്റെ  പ്രതിഫലനമാണ് എങ്ങും.

'' വര്‍ധിച്ച ആവേശം ശരിക്കും സ്പഷ്ടമാണ്, '' ബൈഡന്‍ ബുധനാഴ്ച പറഞ്ഞു.തിരഞ്ഞെടുപ്പ് ദിനത്തിന് മുമ്പുള്ള അവസാന ഘട്ടത്തില്‍ ധനസമാഹരണത്തിന്റെ തുടക്കമാണ് ഈ പ്രചാരണമെന്ന് ബൈഡന്‍ കാമ്പെയ്ന്‍ പ്രതീക്ഷിക്കുന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍മാരും ജൂലൈയില്‍ തന്നെ സമാഹരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 300 മില്യണ്‍ ഡോളറുമായി സമാസമം വരാന്‍ തെരഞ്ഞെടുപ്പിനു ഒരു ദിവസം മുമ്പെങ്കിലും കഴിഞ്ഞേക്കുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ. 

അതിനുള്ള ശ്രമത്തില്‍ കമലാഹാരിസ് ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ആദ്യ ധനസമാഹരണത്തിനായി ഇരുവരുമൊരുമിച്ച്  ബുധനാഴ്ച ഡെലവെയറില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. 

മാതാപിതാക്കളുടെ ആക്ടിവിസം രാഷ്ട്രീയത്തില്‍ താല്പര്യത്തിന് പ്രചോദനമായതിനെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചു.

Other News