യോഗ്യതാ ചോദ്യങ്ങള്‍: ഇന്റലിജന്‍സ് ഡയറക്‌ടറാകാൻ ട്രംപ് നിശ്ചയിച്ച ജോണ്‍ റാറ്റ്ക്ലിഫ് പിന്മാറി


AUGUST 4, 2019, 3:43 AM IST

വാഷിംഗ്‌ടൺ:നാഷണല്‍ ഇന്റലിജന്‍സ് ഡയറക്‌ടർ സ്ഥാനത്തേക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിശ്ചയിച്ച ജോണ്‍ റാറ്റ്ക്ലിഫ് ഈ സ്ഥാനത്തേയ്ക്കുള്ള നിയമനത്തില്‍ നിന്ന് പിന്മാറി. യോഗ്യതയും തൊഴില്‍പരിചയവും സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജോണ്‍ റാറ്റ്ക്ലിഫ് പിന്മാറിയത്. 

ജോണ്‍ റാറ്റ്ക്ലിഫ് ഈ സ്ഥാനത്തേയ്ക്ക് വരാന്‍ യാതൊരു യോഗ്യതയുമില്ലാത്തയാളാണ് എന്ന് ഡെമോക്രാറ്റുകള്‍ ആക്ഷേപമുയർത്തി.അതേസമയം റിപ്പബ്ലിക്ക് പക്ഷക്കാർ കാര്യമായ പിന്തുണ റാറ്റ്ക്ലിഫിന് നല്‍കിയതുമില്ലെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്‌തു.ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗമാണ് ജോണ്‍ റാറ്റ്ക്ലിഫ്. 

ഇറാനുമായി യുദ്ധസമാന സാഹചര്യത്തിലേക്ക്  നീങ്ങാവുന്നവിധം സംഘര്‍ഷവും ഉത്തരകൊറിയയുടെ ആണവായുധ പരിപാടികള്‍ പുനരാരംഭിക്കുന്ന സൂചനകളുമുൾപ്പെടെ നിലനിൽക്കുമ്പോൾ  യു എസ് ഇന്റലിജന്‍സിന് സ്ഥിരം മേധാവിയില്ലാത്ത നിലയാണ് ജോണ്‍ റാറ്റ്ക്ലിഫിന്റെ പിന്മാറ്റം ഉണ്ടാക്കിയിരിക്കുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് എസ് മുള്ളറിന്റെ അന്വേഷണത്തെ ശക്തമായി എതിര്‍ത്തിരുന്നയാളാണ് ട്രംപിന്റെ വിശ്വസ്‌തനായ ജോണ്‍ റാറ്റ്ക്ലിഫ്.

Other News