ജോസ് കെ മാണിക്ക് മിസോറി സിറ്റി സ്വീകരണം നല്‍കി


JUNE 6, 2023, 9:24 AM IST

ടെക്‌സാസ്: കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാനും രാജ്യസഭ എംപിയുമായ ജോസ് കെ മാണിക്ക് റോബിന്‍ ഇലക്കാട്ട് മേയറായ മിസോറി സിറ്റി സ്വീകരണം നല്‍കി. പ്രൊ-ടേം മേയര്‍ ജെഫ്രി എല്‍ ബോണി അതിഥിയെ സദസിന് പരിചയപ്പെടുത്തി.

ടെക്‌സാസ് ഹൗസ് റെപ്: റോണ്‍ റെയ്‌നല്‍സ്, ഫോര്‍ട്ട് ബെന്‍ഡ്  കൗണ്ടി ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഷെരിഫ് എറിക് ഫെയ്ഗന്‍, സിറ്റി മാനേജര്‍ എയ്ഞ്ചല്‍ ജോണ്‍സ് എന്നിവര്‍ പ്രസംഗിച്ചു.

വിവിധ വേഷവും ഭാഷയും സംസ്‌കാരവുമായി ലോകരാജ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നവരും ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ളവരുമായ ഇന്ത്യ ലോകമഹാദ്ഭുതങ്ങളില്‍ ഒന്നാമത്തേതാണെന്ന് തന്റെ മറുപടി പ്രസംഗത്തില്‍ ജോസ് കെ മാണി പറഞ്ഞു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-യുഎസ് ബന്ധം പലകാരണങ്ങളാല്‍ ഇനിയും സുദൃഢമാകുമെന്നും അദ്ദേഹം പറഞ്ഞു.

Other News