ട്രംപിന്റെ നികുതി റിട്ടേണുകള്‍ പുറത്തുവിടണമെന്ന് നീതിന്യായ വകുപ്പ്


JULY 31, 2021, 8:00 AM IST

വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ട്രംപിന്റെ ദീര്‍ഘകാല നികുതി റിട്ടേണുകള്‍ ട്രഷറി വകുപ്പ് ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള ഹൗസ് വേസ് ആന്‍ഡ് മീന്‍സ് കമ്മിറ്റിക്ക് കൈമാറണമെന്ന് നീതിന്യായ വകുപ്പ് ആവശ്യപ്പെട്ടു.

 ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് മാറ്റിവയ്‌ക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലീഗല്‍ കൗണ്‍സെലിന്റെ (ഒഎല്‍സി)  മെമ്മോയില്‍, ആക്ടിംഗ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ഡോണ്‍ ജോണ്‍സണ്‍ പറഞ്ഞു.

കമ്മിറ്റിക്ക് ട്രംപിന്റെ നികുതി റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍, ഹൗസ് കമ്മിറ്റിയുടെ രഹസ്യ സ്വഭാവമുള്ള ഒരു സെഷനില്‍ രേഖകള്‍ പരിശോധിക്കാം. അതില്‍ നടക്കുന്ന വോടെടുപ്പിലൂടെ മുഴുവന്‍ ഡോക്യുമെന്റുകളും പൊതുവായതാക്കിക്കൊണ്ട്, പൂര്‍ണ്ണമായ ഹൗസിലേക്ക് ഒരു റിപ്പോര്‍ട്ട് നല്‍കണോ എന്ന നിശ്ചയിക്കാം.

 2019-ല്‍ ഹൗസ് വേസ് ആന്റ് മീന്‍സ്  കമ്മിറ്റി ചെയര്‍ റിച്ചാര്‍ഡ് നീല്‍ (ഡി-മാസ്.) ആണ് ആദ്യം ട്രംപിന്റെ വ്യക്തിഗത, ബിസിനസ് നികുതി റിട്ടേണുകളും അനുബന്ധ ഐആര്‍എസ് രേഖകളും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നത.്

എന്നാല്‍ ട്രംപ് ഭരണകൂടം അഭ്യര്‍ത്ഥനയും ഉപാധികളും പാലിക്കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണ്, കമ്മിറ്റിജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ച് നിയമ പോരാട്ടം ആരംഭിച്ചത്.

Other News